സാന്‍ഫ്രാന്‍സിസ്കോ > സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെ മത്സരങ്ങള്‍ക്ക് ഗൂഗിളിന്റെ രണ്ടു ഹാന്‍ഡ്സെറ്റുകള്‍ കൂടി വിപണിയില്‍ എത്തി. പിക്സല്‍, പിക്സല്‍ എക്സ്എല്‍ ഫോണുകളാണ് കഴിഞ്ഞ ദിവസം സാന്‍ഫ്രാന്‍സിസ്കോയില്‍ നടന്ന ചടങ്ങില്‍ ഗൂഗിള്‍ അവതരിപ്പിച്ചത്. പിക്സല്‍ ഫോണിന്റെ ഇന്ത്യയിലെ അടിസ്ഥാന വില 57,000 രൂപയാണ്. ഗൂഗിള്‍ സ്വന്തം ബ്രാന്‍ഡില്‍ ഇതു ആദ്യമായാണ് ഹാന്‍ഡ്സെറ്റ് പുറത്തിറക്കുന്നത്. ഗൊറില്ല ഗ്ളാസ് 4 ഡിസ്പ്ളേയാണ് രണ്ട് ഫോണിലും. 15 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ ഏഴ് മണിക്കൂര്‍ ബാറ്ററി ചാര്‍ജ് നില്‍ക്കുമെന്നാണ് ഫോണിന് കുറിച്ച് ഗൂഗിളിന്റെ അവകാശവാദം.
ഗൂഗിള്‍ പിക്സല്‍
അഞ്ച് ഇഞ്ച് എഫ്എച്ച്ഡി അമോള്‍ഡ് സ്ക്രീന്‍, 12.3 മെഗാപിക ്സന്റിയല് ക്യാമറ, 8 മെഗാപിക്സല്‍ സെല്‍ഫി ക്യാമറ, 4 ജിബി റാം, 32 ജിബി സ്റ്റോറേജ്, ആന്‍ഡ്രോയ്ഡ് നൂഗാ എന്നിവയാണ് ഗൂഗിള്‍ പിക്സലിന്റെ സവിശേഷതകള്‍.
ഗൂഗിള്‍ പിക്സല്‍ എക്സ്എന്‍
5.5 ഇഞ്ച് എഫ്എച്ച്ഡി അമോള്‍ഡ് സ്ക്രീന്‍, 12.3 മെഗാപിക്സല്‍ റിയല്‍ ക്യാമറ, 8 മെഗാപിക്സല്‍ സെല്‍ഫി ക്യാമറ, 4 ജിബി റാം, 32 ജിബി സ്റ്റോറേജ്, ആന്‍ഡ്രോയ്ഡ് നൂഗാ എന്നിവയാണ് ഗൂഗിള്‍ പിക്സലിന്റെ പ്രധാന മേന്മകള്.
ഇന്ത്യയില്‍ ഗൂഗിള്‍ പിക്സല്‍ (32ജിബി) മോഡലിന് 57,000 രൂപയാണ് വില. മറ്റ് മോഡലുകള്‍ക്ക് ഗൂഗിള്‍ പിക്സല്‍ (128ജിബി) 66,000 രൂപ. ഗൂഗിള്‍ പിക്സല്‍ എക്സ്എല്‍ (32ജിബി) 67,000 രൂപ, ഗൂഗിള്‍ പിക്സല്‍ എക്സ്എല്‍ (128ജിബി) 76,000 രൂപ. ഒക്ടോബര്‍ 13 മുതല്‍ ഇന്ത്യയില്‍ പ്രീ ഓര്‍ഡര്‍ സ്വീകരിക്കും. ഈ മാസം അവസാനത്തോടെ വിതരണവും തുടങ്ങും. ഫ്ളിപ്കാര്‍ട്ട്, റിലയന്‍സ് ഡിജിറ്റല്‍ ക്രോമ വഴിയാണ് വിതരണം ചെയ്യുക.