18 April Thursday

ഫെയ‌്സ‌്ബുക്ക‌് ഇല്ലെങ്കിലും ഞങ്ങൾ ഹാപ്പി

വെബ് ഡെസ്‌ക്‌Updated: Monday Feb 4, 2019

ഒന്ന‌ുരണ്ട‌് ആഴ്ചത്തേക്ക‌് ഫെയ‌്സ‌് ബുക്ക‌് ‘ഡീആക്ടിവേറ്റ‌്’ ചെയ്യുന്നവർ പതിവിലും സന്തോഷവാൻമാരാകുമെന്ന‌് റിപ്പോർട്ട‌്. ന്യൂയോർക്ക‌്, സ്റ്റാൻഫോർഡ‌് സർവകലാശാലകൾ സംയുക്തമായി  നടത്തിയ പഠനത്തിലാണ‌് കണ്ടെത്തൽ. ഡീആക്ടിവേറ്റ‌് ചെയ്യുന്നതോടുകൂടി ആൾക്കാരുടെ മാനസികാവസ്ഥയിലും സ്വഭാവത്തിലും കാര്യമായ മാറ്റം വന്നെന്നാണ‌് റിപ്പോർട്ട‌്.
 
കൂടുതൽ ആൾക്കാരോട‌് ഇടപഴകാനും സുഹൃത്തുക്കളോടൊത്ത‌് സമയം ചെലവഴിക്കാനും സാധിച്ചതായാണ‌് ആളുകൾ പറഞ്ഞത‌്. ഇത്തരത്തിൽ ഒരു ദിവസം ഒരു മണിക്കൂർ ലാഭിക്കാൻ സാധിച്ചെന്നാണ‌് വിവരം. നവമാധ്യമത്തിൽനിന്നു മാറിനിന്നതുകൊണ്ട‌് ആളുകൾക്ക‌് ഏറ്റവും പുതിയ വാർത്തകളെ അറിയാൻ സാധിച്ചില്ലെന്നും എന്നിരുന്നാലും ഇവരെല്ലാം സന്തോഷവാൻമാർ ആണെന്നും റിപ്പോർട്ടിൽ പറയുന്നു. ഒരിക്കൽ ഡീആക്ടിവേറ്റ‌് ചെയ്തുപോയവർ പിന്നീട‌് വിരളമായാണ‌് ഫെയ‌്സ‌്ബുക്കിലേക്ക‌് തിരിച്ചുവരുന്നതെന്നും പഠനം സൂചിപ്പിക്കുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top