29 March Wednesday

പാചകബ്ലോഗ‌് ഉണ്ടാക്കാൻ സഹായവുമായി അഗ്രിമ ആപ‌്

സ്വന്തം ലേഖികUpdated: Saturday Oct 6, 2018

 

കൊച്ചി
രുചികളും യാത്രകളും ഇഷ്ടപ്പെടുന്ന ഒരാളാണോ നിങ്ങൾ? എങ്കിൽ സ്വന്തമായി ഒരു ബ്ലോഗ‌് തുടങ്ങി വരുമാനം ഉണ്ടാക്കാൻ അഗ്രിമ ഇൻഫോടെക് പ്രൈവറ്റ് ലിമിറ്റഡ‌്  റസിപ്പി ബുക്ക‌ിന്റെ ആപ്പ‌് നിങ്ങളെ സഹായിക്കും. ഇടവേളകളും ഇഷ്ടങ്ങളും മുതൽമുടക്കി നിങ്ങൾക്ക‌് ഒരു വരുമാനവും ഇതിലൂടെ കണ്ടെത്താം.

പഠനം കഴിഞ്ഞ‌് പുറത്തിറങ്ങി തൊഴിൽ അന്വേഷിക്കുന്നതിനിടയിലെ  ഭക്ഷണപ്രശ‌്നം പരിഹരിക്കാൻ ഇറങ്ങിയ മൂന്നു കൂട്ടുകാർചേർന്നാണ‌് ഈ സംരംഭത്തിന‌് തുടക്കമിട്ടത‌്. അനൂപ‌് ബാലകൃഷ‌്ണൻ, അരുൺ രവി, നിഖിൽ ധർമൻ എന്നിവർ. സ‌്റ്റാർട്ടപ്പ‌് വില്ലേജിൽ തുടങ്ങിയ സംരംഭം സ്വന്തം വയർനിറച്ചതുകൂടാതെ മറ്റുള്ളവർക്ക‌് വരുമാനവുമായി എന്ന‌ സംതൃപ‌്തിയിലാ‌ണ‌് ഈ മൂവർസംഘം. നിർമിതബുദ്ധി ഉപയോഗിച്ച‌് മൂന്നുവർഷംമുമ്പായിരുന്നു ഇതിന്റെ ആദ്യപടി തുടങ്ങിയത‌്. ആദ്യം ആരംഭിച്ച റസീപ്പിബുക്കിൽ ഒരു സാധനത്തിന്റെ ഫോട്ടോ അപ‌്‌ലോഡ‌് ചെയ‌്താൽ അതുപയോഗിച്ച‌് ഉണ്ടാക്കാവുന്ന ഭക്ഷണത്തിന്റെ നിരവധി  റസിപ്പികൾ ലിസ‌്റ്റ‌് ചെയ‌്ത‌ുവരും.

സ്വന്തമായി ബ്ലോഗ‌് തുടങ്ങാൻ ആഗ്രഹിച്ചിട്ടും സാങ്കേതികവിദ്യകൾ അധികം വശമില്ലാത്തവർക്കാണ‌് റസിപ്പി ബുക്ക‌് അനുഗ്രഹമാകുന്നത‌്.  RecipeBlog.io എന്ന ബ്ലോഗ‌് പ്ലാറ്റ‌്ഫോം, ഗൂഗിളിന്റെ എഡിറ്റേഴ‌്സ‌് ചോയ‌്സ‌് അവാർഡ‌് തുടർച്ചയായി രണ്ടുതവണ വാങ്ങുന്ന ആദ്യ ഇന്ത്യൻ ആപ്പായി മാറിക്കഴിഞ്ഞു.  ഏതു ഭാഷയിലും എഴുതാമെന്നതും കാര്യങ്ങളെ കൂടുതൽ ലളിതമാക്കുന്നു.
    
  പാചകത്തിലും ബ്ലോഗിങ്ങിലും താല്പര്യമുള്ള,  എന്നാൽ, ഇവ സ്വയം ചെയ്യാൻ വെല്ലുവിളികൾ നേരിടുന്ന, ഒരുപാട‌് വീട്ടമ്മമാരുണ്ട്.  ഏറ്റവുമധികം ബ്ലോഗർമാർ നേരിടുന്ന വെല്ലുവിളികളാണ് പുതിയ പ്രേക്ഷകരെ കണ്ടെത്തുക എന്നതും  നിലവാരം നിലനിർത്തുകയെന്നതും.

recipeblog.io പോലുള്ള ഒരു ബ്ലോഗ് പ്ലാറ്റ്ഫോമിന്റെ സഹായത്തോടെ വളരെ എളുപ്പത്തിൽ  മനോഹരവും സാങ്കേതിക മികവുള്ളതുമായ ബ്ലോഗുകൾ സൃഷ്ടിക്കാം.  ഫേസ്ബുക്കിൽ  ഒരു അക്കൗണ്ട് തുടങ്ങുന്നപോലെ  recipeblog.io  ഉപയോഗിച്ച്  വളരെ ലളിതമായി നിങ്ങൾക്കും പാചകബ്ലോഗ് തുടങ്ങാം. വിജയകരമായി ഒരു ബ്ലോഗ് നടത്താൻ അനിവാര്യമായ  ഘടകങ്ങളിൽ ഒന്നായ SEO (Search engine optimization )ഉം അനുബന്ധ റാങ്കിങ്ങും ഒട്ടനവധി സാങ്കേതികസൗകര്യങ്ങളും  ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

അതിനാൽ സാങ്കേതികവശത്തെക്കുറിച്ച് ആശങ്കപ്പെടാതെ വിജയകരമായ ബ്ലോഗിങ്ങിലേക്ക് നേരിട്ട് കടക്കാൻ കഴിയും. കൂടാതെ ബ്ലോഗിന്റെ ഡിസൈനിങ് നിങ്ങളുടെ അഭിരുചിക്കനുസരിച്ച് തെരഞ്ഞെടുക്കാനും സാധിക്കും. മാത്രമല്ല നിങ്ങളൊരു യൂട്യൂബ് ഫുഡ്‌ ചാനൽ ഉള്ള വ്യക്തിയാണെങ്കിൽ അത‌് ബ്ലോഗുമായി കൂട്ടിയിണക്കാം. ഇതിലൂടെ നിങ്ങളുടെ വീഡിയോ കൂടുതൽ പേരിലേക്ക് എത്തിക്കാനും സാധിക്കും. 

നിങ്ങളുടെ റെസിപ്പികൾ ലോകമെമ്പാടും എത്തിക്കാനും അതിലൂടെ വരുമാനം നേടാനും കഴിയും. സാധാരണ പരസ്യത്തിൽനിന്നാ‌ണ‌് ബ്ലോഗേഴ‌്സിന‌് വരുമാനം ലഭിക്കുന്നത‌്. എന്നാൽ, ഇതിൽ ചില സ‌്റ്റോറുകളെക്കൂടി യോജിപ്പിച്ചിട്ടുണ്ട‌്‌. പാചകത്തിനാവശ്യമായ സാധനങ്ങൾ ഓൺലൈനായി ഓർഡർ സ്വീകരിക്കുന്ന സ‌്റ്റോറുകളാണ‌് അവ.

ഇവിടെനിന്ന‌് വാങ്ങുന്ന സാധനങ്ങളുടെ കമീഷനും ബ്ലോഗർക്ക‌് വരുമാനമായി ലഭിക്കും.  ഇതിനകംതന്നെ ഇന്ത്യയിലെമ്പാടുമുള്ള പതിനായിരത്തിൽപ്പരം പാചകബ്ലോഗേഴ്സിന്റെ ഒരു കൂട്ടായ‌്മയെ വാർത്തെടുക്കൻ ഈ പ്ലാറ്റ‌്ഫോമിന‌് കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾത്തന്നെ ഒന്ന് ട്രൈചെയ്ത് നോക്കൂ. visit www.recipeblog.io
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top