ബഹ്‌റൈനില്‍ നിക്ഷേപകര്‍ക്ക് പത്തുവര്‍ഷ വിസ; സ്വയം സ്‌പോണ്‍സര്‍ഷിപ്പ് ചെയ്യാം

മനാമ>ഖത്തറിനും യുഎഇക്കും പിന്നാലെ ബഹ്‌റൈനും വിദേശ നിക്ഷേപകര്‍ക്ക് പത്തു വര്‍ഷം കാലാവധിയുള്ള താമസ വിസ അനുവദിക്കുന്നു. കരട് നിയമത്തിനു ബഹ്‌റൈന്‍ മന്ത്രിസഭ അംഗീകാരം നല്‍കി. സ്വയം സ്‌പോണ്‍സര്‍ഷിപ്പ് ചെയ്യാവുന്ന പത്തു വര്‍ഷ വിസക്ക് 600 ദിനാറാ (ഏതാണ്ട് 1.06 ലക്ഷം രൂപ)യിരിക്കും ഫീസ്.
വിദേശികള്‍ക്ക് സ്വയം സ്‌പോണ്‍സര്‍ഷിപ്പിനായി താമസാനുവാദ നിയമത്തില്‍ മന്ത്രിസഭ ഭേദഗതി വരുത്തി. ഇതുപ്രകാരം പത്തുവര്‍ഷ റെസിഡന്‍സി പെര്‍മിറ്റിന് വിസ ഉടമതന്നെയാകും സ്‌പോണ്‍സര്‍. ഈ വിസ പുതുക്കാവുന്നതുമാണ്. രണ്ടു വര്‍ഷത്തെ വിസക്ക് 200 ദിനാറും അഞ്ചുവര്‍ഷത്തെ വിസക്ക് 400 ദിനാറുമായിരിക്കും നിരക്ക്.
വിദേശ നിക്ഷേപകര്‍ക്കായി സ്വയം സ്‌പോണ്‍സര്‍ഷിപ്പ് ചെയ്യാവുന്ന വിസ ആവിഷ്‌കരിക്കുന്നതിനെകുറിച്ച പഠിച്ച നിര്‍ദേശം സമര്‍പ്പിക്കാന്‍ കഴിഞ്ഞ മെയ് 29ന് കിരീടവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ ആഭ്യന്തര മന്ത്രാലയത്തെ ചുമതലപ്പെടുത്തുകയായിരുന്നു. നിക്ഷേപ സൗഹൃദ ലക്ഷ്യ സ്ഥാനമായി ബഹ്‌റൈന്റെ സ്ഥാനം ശക്തിപ്പെടുത്താന്‍ ഇത് ഇടയാക്കുമെന്നാണ് വിലയിരുത്തല്‍. ബിസിനസ് സമാൂഹം രാജ്യത്തിന്റെ പുതിയ തീരുമാനത്തെ സ്വാഗതം ചെയ്തു.
വിദേശ വ്യവസായികള്‍ക്കും ഡോക്ടര്‍മര്‍ക്കും എന്‍ജീനിയര്‍മാര്‍ക്കും 10 വര്‍ഷത്തെ താമസ വിസ അനുവദിക്കാന്‍ കഴിഞ്ഞ മെയ് 20ന് യുഎഇ മന്ത്രിസഭ തീരുമാനിച്ചിരുന്നു. നിക്ഷേപകര്‍ക്കും രാജ്യത്തോട് കൂറ് പ്രകടിപ്പിച്ച തൊഴിലാളികള്‍ക്കും സ്ഥിരമായ താമസ വിസ അനുവദിക്കാന്‍ ഖത്തര്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ഗ്രീന്‍കാര്‍ഡ് പദ്ധതി സൗദി പരിഗണിക്കുന്നുണ്ട്.
Related News

0 comments