വെനസ്വേല: മുഖ്യ പ്രതിപക്ഷ കക്ഷികള്‍ക്ക് മത്സരിക്കാനാകില്ല

കരാക്കസ് > വെനസ്വേലയില്‍ അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മുഖ്യ പ്രതിപക്ഷകക്ഷികള്‍ക്ക് മത്സരിക്കാനാകില്ല. തിങ്കളാഴ്ച നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം മത്സരിച്ചിരുന്നില്ല. ഇക്കാരണത്താല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവര്‍ക്ക് സ്വാഭാവികമായും അയോഗ്യത കല്‍പ്പിക്കപ്പെടുമെന്ന് പ്രസിഡന്റ് നിക്കോളാസ് മഡൂറോ വ്യക്തമാക്കി.
ദേശീയ ഭരണഘടനാ നിര്‍മാണസഭ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണെന്നും പ്രസിഡന്റ് പറഞ്ഞു. സര്‍ക്കാരിനെതിരെ പ്രതിപക്ഷകലാപം നയിക്കുന്ന ഹെന്റിക് കാപ്രിലെസ്, ലിയോപോള്‍ഡോ ലോപ്പസ് എന്നിവരുടെ കക്ഷികള്‍ക്ക് മത്സരിക്കാന്‍ വിലക്കുണ്ടാകും.
0 comments