Deshabhimani

ഭാര്യയ്ക്ക് ഉറക്കമരുന്ന് നൽകി അന്യപുരുഷന്മാരെക്കൊണ്ട് ബലാത്സംഗം ചെയ്യിപ്പിച്ചു; പ്രതിക്ക് 20 വർഷം തടവ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 19, 2024, 09:28 PM | 0 min read

പാരിസ്‌ > ഭാര്യയ്ക്ക് മയക്കുമരുന്ന് നൽകി ബോധം കെടുത്തിയ ശേഷം ബലാത്സംഗം ചെയ്യുകയും അന്യപുരുഷന്മാരെ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്യിക്കുകയും ചെയ്ത കേസിൽ ഭർത്താവിന് 20 വർഷം തടവ്. പ്രതികളായ മറ്റ് 51 പേർക്കും ജയിൽ ശിക്ഷ വിധിച്ചു. ഫ്രാൻസിലാണ് ക്രൂരമായ കൂട്ടബലാത്സം​ഗം നടന്നത്.  ജിസേൽ പെലികോട്ടിനെയാണ് മുൻ ഭർത്താവ് ഡൊമിനിക് ഉറക്കമരുന്ന്‌ നൽകി മയക്കിക്കിടത്തി നിരവധി തവണ ബലാത്സംഗം ചെയ്തത്. എഴുപതിലേറെപ്പേര്‍ ഒന്‍പത് വര്‍ഷത്തിനിടെ ഇരുന്നൂറിലേറെ തവണ ജിസേലിനെ ബലാത്സം​ഗം ചെയ്തത്. ഭക്ഷണത്തിലും മറ്റ് പാനീയങ്ങളിലുമായി ഉറക്കമരുന്ന് കലർത്തി നൽകിയാണ് ജിസേലിനെ മറ്റ് പുരുഷൻമാരെക്കൊണ്ട് ബലാത്സം​ഗം ചെയ്യിപ്പിച്ചത്.

2011 മുതൽ 2020 വരെയാണ്‌ ജിസേൽ പോലുമറിയാതെ ഡൊമിനിക്ക്‌ ക്രൂരകൃത്യം നടത്തിയത്. ഓൺലൈൻ വഴിയാണ് ഇയാൾ പുരുഷൻമാരെ കണ്ടെത്തിയത്. ഇരുന്നൂറിലേറെത്തവണ ജിസേൽ പീഡിപ്പിക്കപ്പെട്ടത് ഡൊമിനിക് വീഡിയോ പകർത്തുകയും ചെയ്തു. ചില സമയങ്ങളിൽ ഡൊമിനിക്കും മറ്റ് പുരുഷൻമാർക്കൊപ്പം ജിസേലിനെ പീഡിപ്പിച്ചു. സ്ത്രീകളുടെ സ്വകാര്യദൃശ്യങ്ങൾ പകർത്തിയ കേസിൽ സൂപ്പർമാർക്കറ്റിൽനിന്ന്‌ അറസ്‌റ്റിലായ ഡൊമിനിക്കിനെതിരെ പൊലീസ്‌ നടത്തിയ അന്വേഷണമാണ്‌ നടുക്കുന്ന സംഭവങ്ങൾ പുറത്തുവന്നത്.

ജിസേലും ഈ അവസരത്തിലാണ് വിവരങ്ങളറിയുന്നത്. സംഭവം അറിഞ്ഞതോടെ വിവാഹമോചനം നേടിയ ജിസേൽ ഡൊമിനിക്കിനെതിരെ നിയമപരമായി നീങ്ങുകയായിരുന്നു. തുറന്ന കോടതിയിൽ വിചാരണ വേണമെന്നും ആവശ്യപ്പെട്ടു. ജിസേലിന്‌ ഐക്യദാർഢ്യം പ്രകടിപ്പിച്ച്‌ മനുഷ്യാവകാശ പ്രവർത്തകർ കോടതിക്ക്‌ മുന്നിൽ തടിച്ചുകൂടിയിരുന്നു. രാജ്യത്തെ നിയമം അനുശാസിക്കുന്ന പരമാവധിശിക്ഷയായ 20 വർഷം തടവാണ് ഡൊമിനിക്കിന്‌ വിധിച്ചത്. മറ്റ്‌ പ്രതികൾക്ക്‌ മൂന്നുമുതൽ 15 വർഷംവരെയാണ്‌ ജയിൽശിക്ഷ.



deshabhimani section

Related News

View More
0 comments
Sort by

Home