Deshabhimani

വാഹന ഇറക്കുമതി നിരോധനം പിൻവലിക്കാനൊരുങ്ങി ശ്രീലങ്ക

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 19, 2024, 03:16 PM | 0 min read

കൊളംബോ > കോവിഡ്-19 മഹാമാരിമൂലം വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിനായി 2020-ൽ ഏർപ്പെടുത്തിയ വാഹന ഇറക്കുമതി നിരോധനം പിൻവലിക്കുമെന്ന് ശ്രീലങ്ക അറിയിച്ചു.

ബുധനാഴ്ച പുറത്തിറക്കിയ ഉത്തരവ്‌ പ്രകാരം 2020 ന് ശേഷം ആദ്യമായാണ്‌ പൊതുഗതാഗത വാഹനങ്ങളുടെ ഇറക്കുമതി അനുവദിച്ചത്‌.

കോവിഡ്-19 മഹാമാരിയും 2022ലെ സാമ്പത്തിക മാന്ദ്യവും കാരണം വിദേശനാണ്യ കരുതൽ ശേഖരത്തിലെ സമ്മർദ്ദം കുറക്കുക എന്ന ഉദ്ദേശത്തോടെയാണ് വാഹന ഇറക്കുമതി നിരോധിക്കുന്നതിനുള്ള നയം നടപ്പിലാക്കിയതെന്ന് ധനമന്ത്രാലയം അറിയിച്ചു.

2025 ഫെബ്രുവരി മുതൽ സ്വകാര്യ ആവശ്യങ്ങൾക്കായി കാറുകൾ ഇറക്കുമതി ചെയ്യാൻ അനുമതി നൽകുമെന്ന് പ്രസിഡന്റ്‌ അനുര കുമാര ദിസനായകെ ബുധനാഴ്ച പാർലമെന്റിനെ അഭിസംബോധന ചെയ്തുകൊണ്ട്‌ പറഞ്ഞു. ഇറക്കുമതി തീരുവ വഴി രാജ്യം വരുമാനം വർധിപ്പിക്കുന്നതിനുവേണ്ടി വാഹന ഇറക്കുമതിക്ക്‌ ഐഎംഎഫ് അംഗീകാരം നൽകിയിരുന്നു.
 



deshabhimani section

Related News

View More
0 comments
Sort by

Home