Deshabhimani

ഉയർന്ന ഇറക്കുമതി ചുങ്കം : ഇന്ത്യയോട്‌ അതേ രീതിയിൽ പ്രതികരിക്കുമെന്ന്‌ ട്രംപ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 19, 2024, 03:13 AM | 0 min read


ന്യൂഡൽഹി
അമേരിക്കയിൽനിന്നുള്ള ഉൽപന്നങ്ങൾക്ക്‌ ഇന്ത്യ ഉയർന്ന തോതിൽ ഇറക്കുമതി ചുങ്കം ചുമത്തുന്നതിനാൽ അതേ രീതിയിൽ തിരിച്ചടി നൽകുമെന്ന്‌ നിയുക്ത പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌. ഇന്ത്യ ചില ഉൽപന്നങ്ങൾക്ക്‌ 100 ശതമാനം ഇറക്കുമതി ചുങ്കം ഈടാക്കുന്നു. അമേരിക്കയും അങ്ങനെ ചെയ്യേണ്ടേ. ‘പകരത്തിനു പകരം’  എന്ന വാക്ക്‌ പ്രധാനമാണ്‌–-ട്രംപ്‌ പ്രതികരിച്ചു. അമേരിക്കയിൽനിന്നുള്ള ഉപഭോക്‌തൃ സാമഗ്രികൾ, ഇരുചക്രവാഹനങ്ങൾ എന്നിവയ്‌ക്കാണ്‌ ഇന്ത്യ 100 ശതമാനം ചുങ്കം ഈടാക്കുന്നത്‌.

 



deshabhimani section

Related News

0 comments
Sort by

Home