അസദ് റഷ്യയിലോ ? വിമാനം എവിടെയാണെന്നതിൽ വ്യക്തതയില്ല

ഡമാസ്‌കസ്
ഭീകരർ രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തപ്പോൾ രാജ്യംവിട്ടെന്ന് കരുതുന്ന സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദിന് റഷ്യ അഭയം നൽകിയെന്നാണ് ഒടുവിലത്തെ റിപ്പോർട്ട്. എന്നാൽ റഷ്യ ഇതു സ്ഥിരീകരിച്ചിട്ടില്ല. ഡമാസ്‌കസ് വിമാനത്താവളത്തിൽനിന്ന് ഇല്യുഷൻ 2–-76 ടി വിമാനത്തിലാണ് അസദ് രാജ്യംവിട്ടത്. സിറിയയുടെ തീരമേഖലയിലേക്ക് പറന്നുയുർന്നശേഷം റഡാറിൽനിന്ന് വിമാനം അപ്രത്യക്ഷമായതായാണ് വിമാന സ്പോർടിങ് സൈറ്റായ ഫ്‌ളൈറ്റ് റഡാർ 24 നേരത്തെ അറിയിച്ചത്. തീരമേഖലയിൽനിന്ന് പെട്ടെന്ന് എതിർദിശയിലേക്ക് സഞ്ചരിച്ച വിമാനം ഹോംസ് നഗരത്തിനുമുകളിൽവച്ചാണ് അപ്രത്യക്ഷമായത്. വിമാനം ഭീകരർ വെടിവച്ചിട്ടതാണോ, അതോ തകർന്നുവീണതാണോ എന്നതിൽ സ്ഥിരീകരണവുമില്ല.
Related News

0 comments