പട്ടാളനിയമം പ്രഖ്യാപിച്ച സംഭവത്തിൽ ദക്ഷിണകൊറിയ മുൻ പ്രതിരോധ മന്ത്രി അറസ്‌റ്റിൽ

സോൾ > ദക്ഷിണ കൊറിയൻ മുൻ പ്രതിരോധ മന്ത്രി കിം യോങ് ഹ്യൂൻ അറസ്‌റ്റിൽ. രാജ്യത്ത് പട്ടാള നിയമം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രസിഡന്റിന്റെ നീക്കത്തിന് പിന്നിൽ കിം യോങ് ഹ്യൂൻ ആണെന്ന് ആരോപിച്ചാണ് നടപടി. ഇന്ന് പുലർച്ചെ 1.30 ന് സോൾ സെൻട്രൽ ഡിസ്ട്രിക്ട് പ്രോസിക്യൂട്ടേഴ്‌സ് ഓഫീസിൽ സ്വമേധയാ ഹാജരായ കിം യോങ് ഹ്യൂനിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. പ്രതിരോധ മന്ത്രിയെന്ന നിലയിൽ പട്ടാള നിയമം പ്രഖ്യാപിച്ചതിന്റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുത്ത് ബുധനാഴ്ച ഇദ്ദേഹം മന്ത്രിസ്ഥാനം രാജിവച്ചിരുന്നു.
ചൊവ്വാഴ്ച രാത്രിയാണ് പ്രസിഡന്റ് യൂൻ സുക് യോൾ രാജ്യത്ത് അപ്രതീക്ഷിതമായി പട്ടാള നിയമം പ്രഖ്യാപിച്ചത്. പ്രതിപക്ഷം കമ്യൂണിസ്റ്റ് രാജ്യമായ ഉത്തര കൊറിയക്കൊപ്പം ചേർന്ന് പ്രവർത്തിക്കുന്നെന്ന് ആരോപിച്ചായിരുന്നു പ്രസിഡന്റിന്റെ നീക്കം. എന്നാൽ, സമ്മർദ്ദം ശക്തമായതോടെ ആറ് മണിക്കൂറിനുള്ളിൽ യൂൻ തന്നെ നിയമം പിൻവലിച്ചു. സംഭവത്തിൽ പ്രസിഡന്റ് യൂൻ സുക് യോളിനെതിരെ പ്രതിപക്ഷ പാർട്ടികൾ ഇംപീച്ച്മെന്റ് നീക്കം നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു.
Related News

0 comments