ഇന്ത്യയിലെ മാധ്യമങ്ങളെ നിയന്ത്രിക്കണം: ബംഗ്ലാദേശ്

ധാക്ക > ഇന്ത്യയിലെ മാധ്യമങ്ങളെ നിയന്ത്രിക്കണമെന്ന ആവശ്യവുമായി ബംഗ്ലാദേശ്. ഇന്ത്യൻ മാധ്യമങ്ങൾ ഊതി വീർപ്പിച്ച വാർത്തകൾ നൽകുന്നുവെന്നും ബംഗ്ലാദേശ് ആരോപിച്ചു. ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ ഇക്കാര്യം ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയെ നേരിട്ടറിയിക്കുമെന്നും അറിയിച്ചു. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി മുഹമ്മദ് യൂനുസിനെ കാണുന്ന കാര്യത്തിൽ ധാരണയായിട്ടില്ല.
എന്നാൽ വിദേശകാര്യ സെക്രട്ടറി അടുത്തയാഴ്ച്ച ബംഗ്ലദേശിൽ സന്ദർശനം നടത്തുമെന്നാണ് വിദേശകാര്യ മന്ത്രാലയം പ്രതിവാര വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നത്.
Related News

0 comments