Deshabhimani

'ദ ഡോൾ' പിടിയിൽ; 23കാരി നിരവധി കൊലപാതകങ്ങളുടെ ആസൂത്രക

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 06, 2024, 08:53 PM | 0 min read

കൊളംബിയ > 'ദ ഡോൾ' എന്ന് അറിയപ്പെടുന്ന വാടക കൊലയാളിയായ 23കാരി കാരെൻ ജൂലിയത്ത് ഒജെദ റോഡ്രിഗസ് പൊലീസ് പിടിയിൽ. കൊളംബിയൻ പൊലീസാണ് കാരെൻ ജൂലിയത്ത് ഒജെദ റോഡ്രിഗസിനെ കസ്റ്റഡിയിലെടുത്തത്. സുഹൃത്തായിരുന്ന യുവാവിനെ കൊലപ്പെടുത്തിയതടക്കം ഈ 23കാരി നിരവധികൊലപാതകങ്ങൾ നടത്തി. കാരെനിന്റെ കൂടെ പ്രതികളെന്ന്‌ സംശയിക്കുന്ന ലിയോപോള്‍ഡോ, പൗലാ വലന്റിനാ ജോയ് റൂയിഡ എന്നിവരെയും കൊളംബിയ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് ഒരു റിവോള്‍വറും കാലിബര്‍ പിസ്റ്റളും പടിച്ചെടുത്തു.

ബാരൻകാബെർമെജ മുനിസിപ്പാലിറ്റിയിൽ നടന്ന നിരവധി ഉന്നത കൊലപാതകങ്ങളിൽ കാരെന് പങ്കുണ്ടെന്ന് കൊളംബിയ പൊലീസ് പറഞ്ഞു. കാരെൻ, ലോസ് ഡേലാ എം ഗ്യാങ്ങിന് വേണ്ടി കൊലപാതകങ്ങള്‍ നടത്തിയിരുന്നെന്നും വാടകക്കൊലയാളികളുടെ ചെറിയ സംഘങ്ങളെ നിയന്ത്രിച്ചിരുന്നെന്നും പൊലീസ് അറിയിച്ചു.



deshabhimani section

Related News

0 comments
Sort by

Home