വിനിമയത്തിനായി മറ്റു കറൻസികൾ വേണ്ട; ബ്രിക്സ് രാജ്യങ്ങൾക്ക് ട്രംപിന്റെ ഭീഷണി

വാഷിങ്ടൺ > അന്താരാഷ്ട്ര പണമിടപാടുകൾക്ക് ഡോളറിന് പകരം മറ്റ് കറൻസികൾ ഉപയോഗിച്ചാൽ കടുത്ത നടപടിയി നേരിടേണ്ടി വരുമെന്ന ഭീഷണിയുമായി നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മുന്നറിയിപ്പ് അവഗണിച്ചാൽ 100 ശതമാനം നികുതി ചുമത്തുമെന്നാണ് ഇന്ത്യയുൾപ്പെടെയുള്ള ബ്രിക്സ് രാജ്യങ്ങൾക്കുള്ള ട്രംപിന്റെ ഭീഷണി.
ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ബ്രിക്‌സിൽ ഉള്ള രാജ്യങ്ങൾ. ബ്രിക്‌സ് രാഷ്ട്രങ്ങൾ യുഎസ് ഡോളറിന് പകരം മറ്റ് കറൻസിയെ പിന്തുണയ്ക്കുകയോ പുതിയ കറൻസി നിർമിക്കുകയോ ചെയ്താൽ നൂറ് ശതമാനം നികുതി ഏർപ്പെടുത്തുമെന്ന് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് അറിയിച്ചത്.
0 comments