വേണം ഗാസയിലും വെടിനിർത്തൽ : യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 30, 2024, 01:38 AM | 0 min read


ന്യൂയോർക്ക്‌
അന്താരാഷ്ട്ര നീതിന്യായ കോടതിയുടെയും യുഎൻ പൊതുസഭയുടെയും വിധികൾക്ക് അനുസൃതമായി ഗാസയിൽ ഉടൻ വെടിനിർത്തൽ വേണമെന്ന്‌  യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്‌. പലസ്‌തീൻ അധികാര പരിധിയിലുള്ള സ്ഥലങ്ങളിലെ ഇസ്രയേൽ അധിനിവേശം അടിയന്തരമായി അവസാനിപ്പിക്കണമെന്നും യുഎൻ മേധാവി ആവശ്യപ്പെട്ടു.

വെസ്റ്റ്ബാങ്കിൽ തുടരുന്ന ഇസ്രയേൽ സൈനിക ആക്രമണങ്ങളെയും സെറ്റിൽമെന്റുകളുടെ വിപുലീകരണത്തെയും നിർബന്ധിത കുടിയൊഴിപ്പിക്കലുകളെയും അദ്ദേഹം അപലപിച്ചു. എല്ലാവർഷവും നവംബർ 29നാണ് യുഎൻ പലസ്തീൻ ഐക്യദാർഢ്യദിനം ആചരിക്കുന്നത്.



deshabhimani section

Related News

0 comments
Sort by

Home