Deshabhimani

കുടിയേറ്റം തടയുക തന്നെ ചെയ്യുമെന്ന് ട്രംപ്; അതിർത്തികൾ അടക്കില്ലെന്ന് മെക്സിക്കോ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 29, 2024, 11:09 AM | 0 min read

വാഷിങ്ടൺ > യുഎ​സി​ലേ​ക്കു​ള്ള കു​ടി​യേ​റ്റവുമായി ബന്ധപ്പെട്ട നിലപാടിൽ വിട്ടുവീഴ്ചയില്ലെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എന്നാൽ ട്രംപിന്റെ വാദം തള്ളിയിരിക്കുകയാണ് മെക്സിക്കോ. അമേരിക്കൻ അതിർത്തികൾ അടക്കില്ലെന്നും സർക്കാരും ജനങ്ങളുമായുള്ള ബന്ധം ശക്തമാക്കുകയാണ് ലക്ഷ്യമെന്നും മെ​ക്സി​ക്ക​ൻ പ്ര​സി​ഡ​ൻ​റ് ക്ലോ​ഡി​യ ഷെ​യ്ൻ​ബോം പാ​ർ​ദോ വ്യക്തമാക്കി.


അ​ന​ധി​കൃ​ത കു​ടി​യേ​റ്റം അ​വ​സാ​നി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ കാ​ന​ഡ​യു​ടെ​യും മെ​ക്സി​കോ​യു​ടെ​യും ഇ​റ​ക്കു​മ​തി​ക്ക് നി​കു​തി കു​ത്ത​നെ ഉ​യ​ർ​ത്തു​മെ​ന്ന ട്രം​പി​ന്റെ മു​ന്ന​റി​യി​പ്പി​ന് പി​ന്നാ​ലെ​യാ​ണ് ഇ​രു രാജ്യങ്ങളിലേയും പ്രസിഡന്റുമാരുടെ വാ​ദ​പ്ര​തി​വാ​ദം.

മെ​ക്സി​കോ​യു​ടെ പു​തി​യ പ്ര​സി​ഡ​ന്റു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ചെന്നും ​തെ​ക്ക​ൻ അ​തി​ർ​ത്തി അ​ട​ച്ച് യു​എ​സി​ലേ​ക്കു​ള്ള കു​ടി​യേ​റ്റം അ​വ​സാ​നി​പ്പി​ക്കു​മെ​ന്ന് സ​മ്മ​തി​ച്ച​താ​യും സ്വ​ന്തം സ​മൂ​ഹ മാ​ധ്യ​മ​മാ​യ ട്രൂ​ത്ത് സോ​ഷ്യ​ലി​ലൂടെ ട്രം​പ് പ​റ​ഞ്ഞിരുന്നു. ട്രം​പു​മാ​യി മെ​ക്സി​കോ​യു​ടെ കു​ടി​യേ​റ്റ നി​ല​പാ​ട് സം​ബ​ന്ധി​ച്ച് ച​ർ​ച്ച ചെ​യ്തിരുന്നെന്ന് ക്ലോ​ഡി​യ പറഞ്ഞു. വ​ട​ക്ക​ൻ അ​തി​ർ​ത്തി​യി​ലേ​ക്കു​ള്ള കു​ടി​യേ​റ്റ​ക്കാ​രെ മെ​ക്സി​കോ ത​ട​ഞ്ഞ​താ​യി ട്രം​പി​നെ അ​റി​യിച്ചെന്നും സു​ര​ക്ഷാ സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നെ​യും ല​ഹ​രി ക​ട​ത്ത് ത​ട​യു​ന്ന​തി​നെ​യും കു​റി​ച്ച്​ ച​ർ​ച്ച ചെ​യ്തെന്നും ക്ലോ​ഡി​യ അറിയിച്ചു.

 



deshabhimani section

Related News

View More
0 comments
Sort by

Home