ഉറുഗ്വേ തെരഞ്ഞെടുപ്പ്: ഇടതുപക്ഷത്തിന്‌ ജയം; യമാണ്ടു ഓർസി പ്രസിഡന്റ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 25, 2024, 03:24 PM | 0 min read

മോന്തെവിദേയോ> ഉറുഗ്വേ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്‌ ജയം. പ്രസിഡന്റ് സ്ഥാനാർഥിയായി മത്സരിച്ച മധ്യഇടതുപക്ഷ സഖ്യമായ ബ്രോഡ്‌ ഫ്രണ്ടിന്റെ യമാണ്ടു ഓർസി വിജയിച്ചു. യാഥാസ്ഥിതിക നാഷണൽ പാർടിയുടെ പ്രസിഡൻറ് സ്ഥാനാർത്ഥി അൽവാരോ ഡെൽഗാഡോയെയാണ് ഓർസി പരാജയപ്പെടുത്തിയത്. ഓർസി അധികാരത്തിലേറുമെന്ന് സർവേകളിൽ ഭൂരിഭാഗവും പ്രവചിച്ചിരുന്നു.

57 കാരനായ യമാണ്ടു ഓർസി മുൻ ചരിത്രാധ്യാപകനും  കനെലോൺസിലെ മുൻ മേയറുമായിരുന്നു. 49.77 ശതമാനം വോട്ടുകളോടെയാണ് ഒർസി വിജയിച്ചത്. എതിർ സ്ഥാനാർഥിയായ അൽവാരോ ഡെൽഗാഡോയിക്ക് 45.94 ശതമാനം വോട്ടുകളാണ് നേടാനായത്. സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും രാജ്യം ഒരിക്കൽ കൂടി വിജയിക്കുന്നുവെന്നാണ് യമാണ്ടു ഓർസി പ്രതികരിച്ചത്.

ഒക്ടോബർ 27ന്‌ ആദ്യവട്ട തെരഞ്ഞെടുപ്പിൽ 44 ശതമാനം വോട്ട് ഓർസിക്ക്‌ ലഭിച്ചപ്പോൾ  ഡെൽഗാഡോ 27 ശതമാനത്തിലൊതുങ്ങി. എന്നാൽ മറ്റൊരു യാഥാസ്ഥിതിക പാർടിയായ കൊളറാഡോ പാർടി 20 ശതമാനം വോട്ടുനേടിയതും രാജ്യത്തെ പത്തുശതമാനത്തോളം വോട്ടർമാർ തീരുമാനമെടുക്കാതെ തുടരുന്നതും തെരഞ്ഞെടുപ്പുഫലത്തെ പ്രവചനാതീതമാക്കിയിരുന്നു.  ഏറ്റവും സുരക്ഷിതവും സാമ്പത്തികഭദ്രതയുള്ളതുമായ ലാറ്റിനമേരിക്കൻ രാജ്യമായി കരുതപ്പെടുന്ന ഉറുഗ്വേയിൽ നികുതിവർധനവും കുറ്റകൃത്യങ്ങളുടെ ആധിക്യവും തെരഞ്ഞെടുപ്പിൽ ചർച്ചയായി.   എന്നാൽ ഇതിനെയെല്ലാം മറികടന്നാണ് ഒർസിയുടെ വിജയം.  



deshabhimani section

Related News

0 comments
Sort by

Home