പന്നു വധശ്രമക്കേസ്: പ്രോസിക്യൂട്ടറെ നീക്കാൻ ട്രംപ്

ന്യൂയോർക്ക്
ഖലിസ്ഥാൻ വിഘടനവാദി ഗുർപത്വന്ത് സിങ്ങിനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ മുൻ റോ ഉദ്യോഗസ്ഥൻ വികാസ് യാദവിനെ പ്രതിയാക്കിയ മാൻഹട്ടൻ ഫെഡറൽ പ്രോസിക്യൂട്ടറെ സ്ഥാനത്തുനിന്ന് നീക്കാൻ നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഡാമിയൻ വില്യംസിനു പകരം മാൻഹട്ടൻ ഡിസ്ട്രിക്ട് പ്രോസിക്യൂട്ടറായി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമീഷൻ മുൻ ചെയർമാൻ ജെയ് ക്ലെയ്റ്റനെയാണ് ട്രംപ് തീരുമാനിച്ചത്.
പന്നുവിനെ വധിക്കാൻ നിഖിൽ ഗുപ്ത എന്നയാൾക്ക് വികാസ് യാദവ് നിർദേശം നൽകി എന്നായിരുന്നു യുഎസ് ആരോപണം. വികാസ് യാദവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച യുഎസ്, പ്രതിയെ കൈമാറണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടത് അസ്വാരസ്യത്തിനിടയാക്കിയിരുന്നു.
Related News

0 comments