Deshabhimani

ക്യൂബയിൽ ശക്തമായ രണ്ട് ഭൂചലനങ്ങൾ; ആളപായമില്ല: റിപ്പോർട്ട്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 11, 2024, 08:51 AM | 0 min read

ഹവാന > ക്യൂബയിൽ ശക്തമായ രണ്ട് ഭൂചലനങ്ങൾ അനുഭവപ്പെട്ടു. യുഎസ് ജിയോളജിക്കൽ സർവേ റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തി. ജിയോളജിക്കൽ സർവേയുടെ റിപ്പോർട്ട് പ്രകാരം ക്യൂബയിലെ ബാർട്ടോലോം മാസിൽ നിന്ന് ഏകദേശം 25 മൈൽ (40 കിലോമീറ്റർ) തെക്ക് ഭാഗത്താണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഇതിന് ഒരു മണിക്കൂർ മുൻപാണ് 5.9 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനവും അനുഭവപ്പെട്ടിരുന്നു. സാന്റിയാഗോ ഡി ക്യൂബ പോലുള്ള വലിയ നഗരങ്ങൾ ഉൾപ്പെടെ ക്യൂബയുടെ കിഴക്കൻ ഭാഗങ്ങളിൽ മുഴക്കം അനുഭവപ്പെട്ടു. ആളപായമുണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ല.

പ്രദേശത്തെ കാലപ്പഴക്കമുള്ള പല വീടുകൾക്കും കെട്ടിടങ്ങൾക്കും ഭൂചലനത്തിൽ കേടുപാടുകൾ സംഭവിച്ചതായാണ് വിവരം. ഭൂചലനത്തിൽ തകർന്ന കോൺക്രീറ്റ് വീടുകളുടെ ചിത്രങ്ങൾ സർക്കാർ സാമൂഹിക മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചു. ക്യൂബയിൽ റാഫേൽ ചുഴലിക്കാറ്റ് വീശിയടിച്ചതിനെ തുടർന്ന് കനത്ത നാശ നഷ്ടങ്ങളുണ്ടായിരുന്നു. ചുഴലിക്കാറ്റിൽ നൂറുകണക്കിന് വീടുകൾ തകർന്നു. ദ്വീപിലുടനീളം വൈദ്യുതി ബന്ധം തകരാറിലായി. ക്യൂബയുടെ ദേശീയ ഗ്രിഡ് തകർന്നതിനെ തുടർന്ന് വൈദ്യുതി ഇതുവരെ പുനഃസ്ഥാപിക്കാനായിട്ടില്ല.
 



deshabhimani section

Related News

0 comments
Sort by

Home