ട്രംപിന് 312 
ഇലക്ടറൽ വോട്ട്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 11, 2024, 03:20 AM | 0 min read


വാഷിങ്‌ടൺ
അരിസോണയിലെ തെരഞ്ഞെടുപ്പുഫലം പുറത്തുവന്നതോടെ ഏഴു ചാഞ്ചാട്ട സംസ്ഥാനങ്ങളിലും ഡോണൾഡ് ട്രംപിന്‌ വിജയം. ഇതോടെ 312 ഇലക്ടറൽ വോട്ടുകൾ ട്രംപിന്‌ ലഭിച്ചു. എതിർ സ്ഥാനാർഥിയായ കമല ഹാരിസിന്‌ 226 ഉം. രണ്ട്‌ ഇംപീച്ച്‌മെന്റു നേരിട്ടിട്ടും ക്രിമിനൽകേസിൽ പ്രതിയാക്കപ്പെട്ടിട്ടും കഴിഞ്ഞ തവണ ലഭിച്ചതിനെക്കാൾ വൻഭൂരിപക്ഷം നേടിയാണ്‌ ട്രംപ്‌ വീണ്ടും അധികാരം പിടിക്കുന്നത്. പ്രസിഡന്റ്‌ ജോ ബൈഡൻ ബുധനാഴ്‌ച വൈറ്റ്‌ ഹൗസിൽ ട്രംപുമായി കൂടിക്കാഴ്‌ച നടത്തും. സമാധാനപരമായി അധികാരകൈമാറ്റം നടത്തുമെന്ന്‌ ബൈഡൻ അറിയിച്ചിരുന്നു.
 



deshabhimani section

Related News

0 comments
Sort by

Home