ട്രംപിനെ വധിക്കാനുള്ള ഇറാന്റെ ഗൂഢാലോചന
തകർത്തെന്ന്‌ എഫ്ബിഐ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 09, 2024, 11:04 PM | 0 min read

വാഷിങ്ടൺ> നിയുക്ത അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിനെ വധിക്കാനുള്ള ഇറാന്റെ ഗൂഢാലോചന തകർത്തതായി ഫെഡറൽ ബ്യൂറോ ഓഫ്‌ ഇൻവെസ്റ്റിഗേഷൻസ്‌ (എഫ്‌ബിഐ).

സംഭവത്തിൽ ഇസ്ലാമിക്‌ റവല്യൂഷണറി ഗാർഡ്‌ കോറിലെ (ഐആർജിസി) ഫർഹാദ്‌ ഷാക്കേരിക്കെതിരെ കേസെടുക്കുകയും അമേരിക്കൻ പൗരൻമാരായ കാർലിറ്റ്‌സി റിവേറ (49), ജൊനാഥൻ ലോഡ്‌ഹോൾട്ട്‌ (36) എന്നിവരെ അറസ്റ്റ്‌ ചെയ്യുകയും ചെയ്‌തു. ഷാക്കേരി ഇറാനിലുണ്ടെന്നാണ്‌ സൂചനയെന്നും മാൻഹട്ടൻ കോടതിയിൽ സമർപ്പിച്ച റിപ്പോർടിൽ എഫ്‌ബിഐ അവകാശപ്പെട്ടു.

എന്നാൽ, ട്രംപിനെ വധിക്കാൻ താൻ പദ്ധതിയിട്ടില്ലെന്ന്‌ ഷാക്കേരി പറഞ്ഞു. കുട്ടിയായിരിക്കുമ്പോൾ അമേരിക്കയിലെത്തിയ ഷാക്കേരി കവർച്ച കേസിൽ 14 വർഷം തടവ് ശിക്ഷ അനുഭവിച്ചിരുന്നെന്നും പിന്നീട്‌ 2008-ൽ ഇറാനിലേക്ക് നാടുകടത്തപ്പെട്ടെന്നും എഫ്‌ബിഐ പറഞ്ഞു.



deshabhimani section

Related News

0 comments
Sort by

Home