Deshabhimani

ഗാസയിലെ സ്‌കൂൾ തകർത്തു; 12 മരണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 08, 2024, 03:40 AM | 0 min read


ഗാസ സിറ്റി
മധ്യ ഗാസയിലെ ശാദി ദുരിതാശ്വാസ ക്യാമ്പിൽ പ്രവർത്തിച്ച സ്‌കൂൾ തകർത്ത്‌ ഇസ്രയേൽ. ശക്തമായ വ്യോമാക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക്‌ പരിക്കേറ്റു. ഗാസയിൽ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 43,469 ആയി ഉയർന്നു. 1,02,561 പേർക്ക്‌ പരിക്കേറ്റു.  യുഎൻ ഏജൻസിയെ ഇസ്രയേൽ വിലക്കിയതോടെ വൻ ദുരിതമാണ്‌ മേഖലയിൽ അനുഭവപ്പെടുന്നതെന്ന്‌ റെഡ്‌ ക്രോസ്‌ പറഞ്ഞു.

ഇസ്രയേലിലേക്ക്‌ 
ഹിസ്‌ബുള്ള ആക്രമണം
ഇസ്രയേൽ പട്ടണമായ ടെൽ അവീവിലെ സൈനിക കേന്ദ്രം ലക്ഷമിട്ട്‌ ഹിസ്‌ബുള്ള ശക്തമായ മിസൈൽ ആക്രമണം നടത്തി. തെക്കൻ ടെൽ അവീവിലെ ബിലു സൈനിക കേന്ദ്രം ആക്രമിച്ചെന്ന്‌ ഹിസ്‌ബുള്ള അറിയിച്ചു. വിമാനത്താവളം ലക്ഷ്യമിട്ടും ആക്രമണമുണ്ടായി.  ഹൈഫയും ആക്രമിക്കപ്പെട്ടു. സൈനികൻ ഉൾപ്പടെ രണ്ടുപേർ കൊല്ലപ്പെട്ടെന്ന്‌ ഇസ്രയേൽ സ്ഥിരീകരിച്ചു. ലബനനിൽ ഇസ്രയേൽ കടുത്ത ആക്രമണം തുടരുകയാണ്‌.



deshabhimani section

Related News

0 comments
Sort by

Home