Deshabhimani

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ട്രംപിന് മുൻതൂക്കം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 06, 2024, 10:09 AM | 0 min read

വാഷിങ്ടൺ > അമേരിക്കയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ ഡോണൾഡ് ട്രംപിന് മുൻതൂക്കം. ആദ്യഫലസൂചനകൾ പുറത്ത് വരുമ്പോൾ ഡോണൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള റിപ്പബ്ലിക്കൻ പാർടിയാണ് മുന്നിൽ. 538 ഇലക്ടറൽ വോട്ടുകളിൽ 270 ആണ്‌ ജയിക്കാൻ വേണ്ട ഭൂരിപക്ഷം. നിലവിൽ കമലാ ഹാരിസിന് 182ഉം ട്രംപിന് 230ഉം  ഇലക്ടറൽ വോട്ടുകളുമാണ് ലഭിച്ചിട്ടുള്ളത്.

ഓക്‌ലഹോമ, മിസിസ്സിപ്പി, മിസോറി, അലബാമ, ടെനിസി, കെന്റക്കി, ഇൻഡ്യാന, വെസ്റ്റ് വിർജീനിയ, സൗത്ത് കാരോലൈന, ഫ്ളോറിഡ, അർകൻസാസ്, നോർത്ത് ഡക്കോട്ട, വ്യോമിങ്, ലൂസിയാന എന്നീ സംസ്ഥാനങ്ങളിൽ ട്രംപ് ജയിച്ചു. വെർമോണ്ട്, മേരിലാൻഡ്, കനക്ടികട്ട്, റോഡ് ഐലൻഡ്, കലിഫോർണിയ, മസാച്ച്യുസെറ്റ്സ്, ന്യൂജഴ്സി, ഇലിനോയ്സ് എന്നിവിടങ്ങളിൽ കമല ഹാരിസ് വിജയിച്ചു. 6 സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ പൂർത്തിയായി. സ്വിങ് സ്റ്റേറ്റുകളിൽ ഇരുവരും ഒപ്പത്തിനൊപ്പമാണെന്നാണ് സൂചനകൾ.

ന്യൂ ഹാംപ്ഷയറിലെ ചെറുപട്ടണമായ ഡിക്‌സ്‌വിൽ നോച്ചിലാണ് ആദ്യം വോട്ട് രേഖപ്പെടുത്തിയത്.  എല്ലാ തെരഞ്ഞെടുപ്പിലും ആദ്യം വോട്ടുചെയ്യുന്നത്‌ ഡിക്‌സ്‌വിൽ നോച്ചിലാണ്‌. ആറ്‌ വോട്ടർമാർ മാത്രമാണ്‌ ഇവിടെയുള്ളത്‌. കമലാ ഹാരിസിനും  ട്രംപിനും മൂന്നുവീതം വോട്ട് ലഭിച്ചു.

വിജയിച്ചാൽ യുഎസ് പ്രസിഡന്റാകുന്ന ആദ്യ വനിതയും ആദ്യ ആഫ്രിക്കൻ വംശജയും ആദ്യ ഏഷ്യൻ വംശജയുമാകും കമല. ജനവിധി ട്രംപിന് അനുകൂലമായാൽ യുഎസ് പ്രസിഡന്റാകുന്ന എറ്റവും പ്രായം കൂടിയ വ്യക്തിയാകും അദ്ദേഹം. പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​നൊ​പ്പം പ്ര​തി​നി​ധിസ​ഭ​യി​ലേ​ക്കും 34 സെ​ന​റ്റ് സീ​റ്റി​ലേ​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്നു.



deshabhimani section

Related News

0 comments
Sort by

Home