Deshabhimani

നെതന്യാഹുവിന്റെ 
ഓഫീസില്‍ ചാരന്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 05, 2024, 02:59 AM | 0 min read


ജറുസലേം
ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ അനുയായി രാജ്യ സുരക്ഷയെ ബാധിക്കുന്ന അതീവ രഹസ്യ വിവരങ്ങൾ യൂറോപ്യൻ മാധ്യമങ്ങൾക്ക്‌ ചോർത്തി നൽകിയെന്ന് റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയുടെ ഓഫീസിൽ വക്താവായി ജോലി ചെയ്യുന്ന ഇലി ഫെഡസ്റ്റയിനെതിരെയാണ്‌ ആരോപണം.വിവരങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട കേസിലെ കോടതി ഉത്തരവിലാണ്‌ ഫെഡസ്റ്റയിനെതിരായ പരാമർശമുള്ളത്‌.

നിര്‍ണായക വിവരങ്ങൾ ചോർന്നുവെന്നും അത് ബന്ദികളെ മോചിപ്പിക്കുന്നതടക്കം പ്രതിസന്ധിയിലാക്കിയെന്നും കോടതി ഉത്തരവിലുണ്ട്‌.  അതേസമയം, വിവരങ്ങൾ ചോർന്നവിഷയത്തിൽ തന്റെ ഓഫീസിൽ നിന്നും ആരെയും അറസ്റ്റ്‌ ചെയ്‌തിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും നെതന്യാഹു പ്രതികരിച്ചു.



deshabhimani section

Related News

0 comments
Sort by

Home