Deshabhimani

തെരഞ്ഞെടുപ്പിന്‌ നാലുനാൾ മാത്രം ; കമലയും ട്രംപും വാക്‌പോരില്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 01, 2024, 03:17 AM | 0 min read


ഫിലാഡൽഫിയ
അമേരിക്കൻ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിന്‌ നാലുനാൾ മാത്രം ബാക്കിനിൽക്കെ, വാക്‌പോര്‌ കടുപ്പിച്ച്‌ പ്രധാന സ്ഥാനാർഥികളായ കമല ഹാരിസും ഡോണൾഡ്‌ ട്രംപും. പ്രത്യക്ഷത്തിൽ ഇരുപക്ഷത്തെയും തുണയ്ക്കാതെ ചാഞ്ചാടി നിൽക്കുന്ന സംസ്ഥാനങ്ങളിൽ കേന്ദ്രീകരിക്കുകയാണ്‌ ഡെമോക്രാറ്റിക്‌, റിപ്പബ്ലിക്കൻ സ്ഥാനാർഥികൾ.
ട്രംപ്‌ അനുകൂലികൾ ‘മാലിന്യ’മാണെന്ന പ്രസിഡന്റ്‌ ജോ ബൈഡന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന മുതലെടുക്കാനായിരുന്നു വിസ്‌കോൻസിനിൽ പ്രചാരണത്തിനെത്തിയ ട്രംപിന്റെ ശ്രമം. ട്രക്ക്‌ ഓടിച്ച്‌, മാലിന്യം നീക്കം ചെയ്യുന്ന തൊഴിലാളികളുടെ ഓറഞ്ച്‌ കോട്ട്‌ ധരിച്ചാണ് ഗ്രീൻ ബേയിലെ പൊതുസമ്മേളന വേദിയിൽ ട്രംപ് എത്തിയത്‌. ജോ ബൈഡന്റെ പ്രസ്താവനയോട്‌ കമല ഹാരിസ്‌ വിയോജിപ്പ്‌ പ്രകടിപ്പിച്ചിരുന്നു. താൻ എല്ലാ ജനങ്ങളുടെയും പ്രതിനിധിയാണെന്നും കമല പറഞ്ഞു. ‘സ്ത്രീകൾക്ക്‌ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അവരെ സംരക്ഷിക്കു’മെന്ന ട്രംപിന്റെ പരാമർശം അധിക്ഷേപകരമാണെന്നും അവര്‍‌ പറഞ്ഞു.
ഇരു സ്ഥാനാർഥികളും തമ്മിലുള്ള മത്സരം കടുക്കുകയാണെന്ന്‌ പോൾ സർവേകൾ സൂചിപ്പിക്കുന്നു.



deshabhimani section

Related News

0 comments
Sort by

Home