Deshabhimani

ജോർജിയയിൽ 
2.52ലക്ഷം പേർ 
മുൻകൂർ വോട്ട്‌ ചെയ്തു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 18, 2024, 02:41 AM | 0 min read


വാഷിങ്‌ടൺ
അമേരിക്കൻ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ മുൻകൂർ വോട്ടെടുപ്പ്‌ ആരംഭിച്ച ജോർജിയയിൽ ആദ്യദിനം വോട്ടവകാശം വിനിയോഗിച്ചത്‌ 2,52,000 പേർ. നവംബർ 5നാണ്‌ വോട്ടെടുപ്പ്‌. നിലവിലെ വൈസ്‌ പ്രസിഡന്റും ഡെമോക്രാറ്റ്‌ സ്ഥാനാർഥിയുമായ കമല ഹാരിസും റിപ്പബ്ലിക്കൻ പാർടിയിലെ ഡോണൾഡ്‌ ട്രംപും തമ്മിലാണ്‌ മത്സരം. 2020ൽ ആദ്യദിനം 1,36,000 പേരാണ്‌ മുൻകൂർ വോട്ട്‌ രേഖപ്പെടുത്തിയത്‌.  മുൻകൂർ വോട്ടുചെയ്യുന്നവരുടെ എണ്ണം കൂടിവരുന്നതിനാൽ ക്രമക്കേട് തടയുന്നതിനായി ജോർജിയ ഉൾപ്പെടെ ഒട്ടേറെ സംസ്ഥാനങ്ങളിൽ കർശന നിബന്ധനകളാണ്‌ അധികൃതർ ഏർപ്പെടുത്തിയത്‌.
 



deshabhimani section

Related News

0 comments
Sort by

Home