Deshabhimani

പ്രണയബന്ധത്തെ എതിർത്തു; കുടുംബത്തിലെ 13 പേരെ വിഷം നൽകി കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 07, 2024, 05:22 PM | 0 min read

കറാച്ചി > കുടുംബത്തിലെ 13 പേരെ വിഷം നൽകി കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. പ്രണയബന്ധത്തെ എതിർത്തതിനെത്തുടർന്നാണ് യുവതി ക്രൂരകൃത്യം നടത്തിയത്. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിൽ ആ​ഗസ്ത് 19നാണ് സംഭവം നടന്നത്. ഭക്ഷണത്തിൽ വിഷം ചേർത്ത് നൽകിയാണ് കുടുംബാം​ഗങ്ങളെ കൊലപ്പെടുത്തിയത്.

തനിക്ക് ഇഷ്ടപ്പെട്ട യുവാവിനെ വീട്ടുകാർ വിവാ​ഹം ചെയ്ത് നൽകാത്തതിന്റെ ദേഷ്യത്തിലാണ് യുവതി മാതാപിതാക്കളെയടക്കം കൊലപ്പെടുത്തിയത്. സുഹൃത്തായ യുവാവിന്റെ സഹായത്തോടെയായിരുന്നു കൊലപാതകം. റൊട്ടിയുണ്ടാക്കാനായുള്ള ​ഗോതമ്പിൽ വിഷം ചേർത്തായിരുന്നു കൊലപാതകം. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.



deshabhimani section

Related News

0 comments
Sort by

Home