Deshabhimani

ഹെലിൻ ചുഴലിക്കാറ്റ്: അമേരിക്കയിൽ 100 പേർ മരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 30, 2024, 03:34 PM | 0 min read

ഫ്ലോറിഡ >  അമേരിക്കയിൽ ഹെലിൻ ചുഴലിക്കാറ്റ്. നോർത്ത് കരോലൈന, സൗത്ത് കരോലൈന, ജോർജിയ, ഫ്ലോറിഡ, ടെന്നസി, വിർജീനിയ എന്നിവിടങ്ങളിൽ ചുഴലിക്കാറ്റ് വ്യാപക നാശം വിതച്ചു. ഫ്ലോറിഡ മുതൽ വിർജീനിയ വരെ കനത്ത വെള്ളപ്പൊക്കത്തിനും കാരണമായി. മരണസംഖ്യ 100 ആയി ഉയർന്നതായി പൊലീസ് അറിയിച്ചു. ചുഴലിക്കാറ്റ് കാരണം മിക്ക സ്ഥലങ്ങളിലും വൈദ്യുതി മുടങ്ങി. ഹെലിൻ ചുഴലിക്കാറ്റ് 100 ​​ബില്യൺ ഡോളർ വരെ നാശനഷ്ടങ്ങൾ വരുത്തിയിട്ടുമുണ്ടെന്ന് അധികൃതർ അറിയിച്ചു.

റോഡുകളും പാലങ്ങളും കൊടുങ്കാറ്റിൽ തകർന്നു. നോർത്ത് കരോലൈന, സൗത്ത് കരോലൈന, ജോർജിയ, ഫ്ലോറിഡ, ടെന്നസി, വിർജീനിയ എന്നിവിടങ്ങളിൽ 90 പേരെങ്കിലും മരിച്ചുവെന്ന് പ്രാദേശിക ഉദ്യോഗസ്ഥരുടെ കണക്കുകൾ വ്യക്തമാക്കുന്നു. സൗത്ത് കരോലിനയിൽ 25 പേരും ജോർജിയയിൽ 17 പേരും ഫ്ലോറിഡയിൽ 11 പേരും മരിച്ചതായി ആ സംസ്ഥാനങ്ങളിലെ ഗവർണർമാർ അറിയിച്ചു. മേഖലയിലുടനീളമുള്ള ടവറുകൾ തകർന്നതിനാൽ മൊബൈൽ ബന്ധം തകരാറിലായി. ആഷെവില്ലെയിലെ തെരുവുകൾ വെള്ളപ്പൊക്കത്തിൽ മുങ്ങി.

ഫ്ലോറിഡ, നോർത്ത് കരോലിന ടെന്നസി, സൗത്ത് കരോലൈന, ജോർജിയ, വിർജീനിയ, അലബാമ എന്നിവിടങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.



deshabhimani section

Related News

0 comments
Sort by

Home