Deshabhimani

ഗാസയിൽ കെട്ടിടാവശിഷ്ടം നീക്കാൻ 
15 വർഷമെടുക്കും : യുഎൻ സംഘടന

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 17, 2024, 03:38 AM | 0 min read


ഗാസ സിറ്റി
ഗാസയിൽ ഇസ്രയേൽ നടത്തുന്ന കടന്നാക്രമണത്തിൽ ഇതുവരെ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ 15 വർഷമെങ്കിലുമെടുക്കുമെന്ന്‌ യുഎൻ സംഘടന. യുഎന്നിന്റെ റിലീഫ്‌ ആൻഡ്‌ വർക്ക്‌സ്‌ ഫോർ പലസ്തീൻ  റെഫ്യൂജീസ്‌ (യുഎൻആർഡബ്ല്യൂഎ) ആണ്‌ കണക്ക്‌ പുറത്തുവിട്ടത്‌. പ്രദേശം വീണ്ടും വാസയോഗ്യമാക്കണമെങ്കിൽ 4 കോടി ടൺ കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്യണം. 100 ട്രക്കുകൾ ഉപയോഗിച്ച്‌ 15 വർഷം പ്രവർത്തിച്ചാലേ കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്യാനാകൂ. ഇതിന്‌ 50 കോടി  ഡോളർ (417 കോടി രൂപ) ചെലവുവരും.



deshabhimani section

Related News

0 comments
Sort by

Home