കൊച്ചി> ഫേസ്ബുക്കിൽ രൂപപ്പെട്ട സ്ത്രീ കൂട്ടായ്മയായ കൊച്ചിയിൽ ഒത്തുചേരുന്നു. ഫ്രം ദ ഗ്രാനൈറ്റ് ടോപ്പ് ( അടുക്കളപ്പുറം) എന്ന കൂട്ടായ്മ " ആഗ്നേയ ' എന്ന പേരിൽ ഏപ്രിൽ ഒമ്പതിന് വിവിധ പരിപാടികളോടെയാണ് സംഗമം നടത്തുന്നത്. സംഘത്തിലെ എഴുത്തുകാരികളുടെ കുറിപ്പുകൾ ചേർത്ത് പ്രസിദ്ധീകരിക്കുന്ന പെണ്ണടയാളങ്ങൾ എന്ന പുസ്തകത്തിന്റെ പ്രകാശനമാണ് അതിലൊന്ന്.
എഫ് ടി ജി ടി (F TG T) സിനിമാസ് എന്ന സംരംഭത്തിന്റെയും രക്തദാന ക്യാമ്പിന്റെയും ലോഗോ പ്രകാശനവും അന്ന് നടക്കും. ഒരു ഹൃസ്വചിത്രം ഇവരുടേതായി ഒരുങ്ങുന്നുണ്ട്.
ഇവരുടെ നാടക സംരംഭമായ പെർഫോമ ഗൈഡൻസ് ആഗ്നേയ വേദിയിൽ നാടകമവതരിപ്പിക്കും.എഫ്ടി ജി ടിയുടെ ചാരിറ്റി പ്രവർത്തനങ്ങൾ ഒയാസിസ് (Oasis )എന്ന പേരിലാണ്.
ഉപയോഗയോഗ്യമായ വസ്ത്രങ്ങളുടെ ശേഖരണവും ആവശ്യക്കാരെ കണ്ടെത്തി വിതരണം ചെയ്യുന്ന ഡ്രസ് ഡ്രൈവ് , അർഹതയുള്ള വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ സംബന്ധിയായ ചിലവുകൾ വഹിക്കുന്ന ഷെൽട്ടറിങ് പാംസ്, എൻഡോസൾഫാൻ ദുരിതബാധിതർക്ക് കൈത്താങ്ങാവുന്ന വി കെയർ, കാൻസർ രോഗികൾക്കൊരു സ്നേഹസ്പർശമായ ഹെയർ ഷെയർ, ആലപ്പുഴ തീരദേശത്തെ ഒരു സ്കൂളിലേക്ക് ഒരു ലൈബ്രറി തുടങ്ങുന്ന പുസ്തകശാല എന്നീ പദ്ധതികൾക്കും ആഗ്നേയയിൽ തുടക്കമാവും.
എഫ്ടിജിടി നേച്ചർ എന്ന പേരിൽ വിധവയായ ഒരു സ്ത്രീക്ക് ഒരു ചെടിത്തോട്ടം തുടങ്ങാൻ തൈകൾ സമാഹരിച്ചു നല്കും. ഗ്രൂപ്പിന്റെ സ്വയംസംരംഭകശാഖയായ വണ്ടർ വുമൻ (WoW‐wonder women) സ്റ്റാളുകളും ഉണ്ടാവും.
ഫേസ്ബുക്കിലെ ആദ്യ ബ്യൂട്ടി പേജന്റ് നടന്നത് അടുക്കളക്കപ്പുറം ഗ്രൂപ്പിലാണ്. ബ്യൂട്ടി പേജന്റ് വിജയികൾക്കുള്ള സമ്മാനദാനം, അംഗങ്ങളുടെ കലാപരിപാടികൾ, എന്നിവയും ഉണ്ടായിരിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..