30 September Friday
ടെക്കിവനിതയുടെ ഒരു ദിനം

ഏന്‍ഡ് ഓഫ് ദി ഡേ യൂ ട്യൂബില്‍ റിലീസ് ചെയ്തു.

വെബ് ഡെസ്‌ക്‌Updated: Tuesday Mar 15, 2016

തിരുവനന്തപുരം > ലോക വനിതാ ദിനത്തിനോടനുബന്ധിച്ച് ടെക്നോ പാര്‍ക്ക് ജീവനക്കാരുടെ സംഘടനയായ പ്രതിധ്വനി നിര്‍മ്മിച്ച ടെക്കിവനിതയുടെ ഒരു ദിനം ഏന്‍ഡ് ഓഫ് ദി ഡേ സ്റ്റേജ് ഡ്രാമ യൂട്യൂബില്‍ റിലീസ് ചെയ്തു.

ഒരു ടെക്കി വനിതയുടെ ഒരു ദിവസം എങ്ങനെയിരിക്കുമെന്നും  ഈ സമസ്യകള്‍ക്കെന്താവും പരിഹാരമെന്നും പരിശോധിക്കുന്നതാണ് സ്കിറ്റ്.  ടെക്നോപാര്‍ക്കിലെ  ജീവനക്കാരുടെ സാമൂഹ്യ സാംസ്കാരിക സംഘടനയായ പ്രതിധ്വനിയുടെ ആഭിമുഖ്യത്തില്‍ ടെക്നോപാര്‍ക്കിലെ പ്രതിഭാസമ്പന്നരായ കലാകാരികളും കലാകാരന്മാരുടെയും കൂട്ടായ മികവിലാണ് സ്കിറ്റ്  ഒരുക്കിയത്.……
 മാര്‍ച്ച് 8 ന്  സംഘടിപ്പിച്ച  വനിതാ ദിന പരിപാടിയിലാണ്  സ്കിറ്റ് ആദ്യമായി അവതരിപ്പിച്ചത്. 15 മിനിറ്റ് ദൈര്‍ഘ്യം ഉള്ള സ്കിറ്റ് ജോഫിന്‍ വര്‍ഗീസ് ആണ് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.  സ്കിറ്റ് അന്ന് കാണാനെത്തിയവരുടെ അഭിപ്രായപ്രകാരം,   കൂടുതല്‍ പേര്‍ക്ക്  കാണാന്‍ അവസരമൊരുക്കി യുട്യൂബില്‍  റിലീസ് ചെയ്യുകയായിരുന്നു പ്രതിധ്വനി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top