24 February Monday

സംഗതി ലൈവാണ്, ഈ കളിവീട്....

പാർവണ സജിത്Updated: Monday Feb 10, 2020

തെങ്ങിൻ മടല് ചെത്തി വയലുകളിൽ ക്രിക്കറ്റ് കളിച്ച പോയ കാലമുണ്ടായിരുന്നു നമുക്ക്. വലിയ മുറ്റത്ത് കൂട്ടുകാരോടൊത്ത് കണ്ണാരം പൊത്തി കളിച്ചത് അമ്മൂമ്മമാരും പറയാറുണ്ട്. ഇന്ന് നമ്മുടെ മക്കൾക്ക് കളിക്കാൻ മുറ്റം  തന്നെയില്ല. ഇത്തിരി മുറ്റത്ത് ഒന്നിനും സൗകര്യമില്ലാതെ, സ്മാർട് ഫോണിനുള്ളിൽ മാത്രം തളച്ചിടാനുള്ളതുമല്ല കുട്ടികൾ.

ഇനി അവർക്ക് കളിപ്പാട്ടങ്ങൾ വാങ്ങി കൊടുത്താലോ ബെഡ്റൂമിലും സ്വീകരണ മുറിയിലുമൊക്കെ അങ്ങിങ്ങ്‌ നിരത്തിയിട്ടുണ്ടാകും കളിപ്പാട്ടങ്ങൾ. അതിനൊരു വഴിയുണ്ട്. വീടിനുള്ളിലും ഒരു കളിസ്ഥലം ഒരുക്കാം. ഉള്ള സ്ഥലത്ത് കുട്ടികൾ കളിക്കട്ടെ.

ട്രസ് റൂഫ് തന്നെ ഒരിടമാക്കാം. കളിപ്പാട്ടം സൂക്ഷിക്കാം, കളിക്കാനും സ്ഥലമൊരുക്കാം. നമ്മൾക്കും കാരംസും ചെസ്സുമൊക്കെ കളിക്കാനുള്ള സ്ഥലവുമാക്കാം. ചുവരിൽ ഒരു ബ്ളാക് ബോർഡ് സ്ഥാപിച്ചാൽ കൂടുതൽ ഉഷാർ ആയി. പണ്ട് കാലത്തെ 'ടീച്ചറും കുട്ടിയും' കളി കൂടുതൽ 'ലൈവാകും'. മാത്രമല്ല, ചുവരിൽ ചിത്രം വരച്ചു വൃത്തികേടാക്കുന്ന കുട്ടി കുറുമ്പന്മാർ ഉണ്ടെങ്കിൽ ഈ ബ്ലാക്ക്‌ ബോർഡിൽ സ്ഥിരം വരയ്ക്കാൻ നിർദ്ദേശിക്കുക .

അവരുടെ കാര്യവും നടക്കും, വീട് വൃത്തി കേടാവുകയും ഇല്ല. കളികൾക്കൊപ്പം, എഴുത്തിലേക്കും ഇത് വഴി തുറക്കും. കളി വീടുകൾ നിർമ്മിക്കാനും ഈ ഇടം തന്നെ ഒരുക്കാം. ഫാമിലി ഏരിയകളിലും ഒരിടം കുട്ടികൾക്കും ഒരുക്കാം. വീടിന്റെ മതിൽ അല്പം ഉയർത്തി കെട്ടിയാൽ വേറെയുമുണ്ട് പ്രയോജനം.

മതിലിന്റെ ചുവരിൽ ഒരു ബാസ്‌ക്കറ്റ് ബോൾ നെറ്റ് ഒരുക്കിയാൽ കുട്ടികൾക് ആർത്തുല്ലസിക്കാൻ വേറെ വഴിയും നോക്കേണ്ടതില്ല. നഗര ജീവിതം, മടുപ്പ്, സ്ഥലമിലായ്മ.... ഇത്തരം പരിഭവം ഒക്കെ അതോടെ പോകും. വീണിടം വിഷ്ണുലോകം ആക്കണമെന്നല്ലേ...


പ്രധാന വാർത്തകൾ
 Top