28 May Sunday

അതെന്തേ ലേഡീസ് ഹോസ്റ്റലില്‍ മാത്രം ഇത്രയും മോശം ഭക്ഷണം?

വെബ് ഡെസ്‌ക്‌Updated: Friday Mar 16, 2018

കൊച്ചി> അതെന്തേ ലേഡീസ് ഹോസ്റ്റലില്‍ മാത്രം ഇത്രയും മോശം ഭക്ഷണം ? ഒരിക്കലെങ്കിലും ലേഡീസ് ഹോസ്റ്റലില്‍ താമസിച്ചിട്ടുള്ളവര തര്‍ക്കമില്ലാതെ സമ്മതിക്കുന്ന ഒരു വിഷയത്തെപ്പറ്റി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച പടരുന്നു.

കോളേജ് ഹോസ്റ്റലുകളില്‍ ഒരിക്കലും മെന്‍സ് ഹോസ്റ്റലിലെ ഭക്ഷണമാകില്ല ലേഡീസ് ഹോസ്റ്റലില്‍. ആണ്‍കുട്ടികള്‍ക്ക് ചിക്കനും മട്ടനും കിട്ടുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് പേരിടാനാകാത്ത കറികള്‍.വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിലെത്തിയാലും സ്ഥിതി അതുതന്നെ.

സ്ത്രീകള്‍ അധികാര ഘടനകള്‍ മുരിച്ചുയുരുന്ന ഇക്കാലത്തും കാര്യമായ ചെറുത്തു നില്‍പ്പില്ലാതെ ഈ അവസ്ഥ തുടര്‍ന്നുപോകുന്നതെങ്ങനെ എന്ന ചോദ്യം ഉയര്‍ത്തുകയാണ് സോഷ്യല്‍ മീഡിയ. ഫേസ്‌ബുക്കില്‍ വിഷയം ചര്‍ച്ചയ്ക്കുവെച്ച ഡോ. ജെ എസ് വീണയുടെ പോസ്റ്റും ചില പ്രതികരണങ്ങളും വായിക്കാം:

Veena JS

ഫുഡ്‌.... എത്ര മനോഹരമായ വാക്ക്. But hostel food, that too ladies hostel food. ഹമ്മേ.
പല ഫുഡിനോടും ആജന്മ ശത്രുത വരുത്തുന്നത് ഹോസ്റ്റൽ food തന്നെയാണ്. പക്ഷെ, ഒരുദിവസം ആങ്കുട്ട്യോൾടെ ഹോസ്റ്റലിൽ കിട്ടുന്ന ഫുഡും പെങ്കുട്ട്യോൾടെ ഹോസ്റ്റലിൽ കിട്ടുന്ന ഫുഡും തമ്മിലുള്ള വ്യത്യാസം (especially in terms of taste, taste is important u understand)... horrible.
ഒരു ദിവസം പെട്ടെന്നങ്ങു പ്രധാനമന്ത്രി ആവാൻ പറ്റുമെങ്കിൽ, നോട്ടിന് പകരം (പിന്നെ നിരോധിച്ച പലതിനും പകരം ) ഞാൻ നിരോധിക്കുക ladies hostel food ആയിരിക്കും, എന്നിട്ട് ഫുഡിന് men's hostel മെസ്സ് മതിയെന്നങ്ങ് തീരുമാനിക്കും.

ഒരേ institutionനു കീഴിലെ, രണ്ടു gender നു ഭക്ഷണത്തിൽപോലും ഇത്രക്കങ്ങു വ്യത്യാസം.

ഇതേക്കുറിച്ചു സംസാരിക്കുമ്പോൾ പലപ്പോഴും കേട്ടിട്ടുള്ള ഒരു ന്യായം, പെങ്കുട്ട്യോൾക്കു അമ്പത് രൂപ കൂടിയാൽ പ്രശ്നം ആണെന്നാ. (Thats another topic for discussion.) My question is why this discrimination. "Ladies hostelൽ food അത്ര super ഒന്നുമല്ലേലും കുട്ട്യോൾ അതൊക്കെ adjust ചെയ്യും" എന്ന് ഒരു administrating ഓഫീസർ പറഞ്ഞത് കേട്ടിട്ടുണ്ട്. ഈ "സർവംസഹകൾ" എന്ന label ഇനിയെപ്പോ പൊളിക്കാം എന്നാണ് ?

2nd ന്യായം. Food ഒക്കെ ഒന്ന് adjust ചെയ്തൂടെ ? കൊടുക്കുന്ന കാശിന്റെ മൂല്യം ആണ് question ചെയ്യപ്പെടുന്നത് sir. ഏകദേശം ഒരേ കാശ് (ചിലയിടങ്ങളിൽ പെൺകുട്ടികൾ കൂടുതൽ mess fee അടക്കുന്നു) കൊടുക്കുന്ന girls n boysനു കിട്ടുന്ന ഫുഡ്‌ ആണ് വിഷയം sir.
3rd ന്യായം. ആങ്കുട്ട്യോൾക്ക് നല്ല food കൊടുത്തില്ലെങ്കി അവന്മാർ പൊളിച്ചടുക്കും ഹോസ്റ്റൽ.
അത് ന്യായം. No comments.

Girls, why don you give quotation to the boys then? പൊളിക്കട്ടെ, നിങ്ങള്ക്ക് നീതി നേടിത്തരട്ടെ ;) (ആണുങ്ങൾ നേടിത്തരുമ്പോ ആരും question ചെയ്യൂലാലോ!!! )

 

ഈ പോസ്റ്റിനു താഴെ വന്ന ചില പ്രതികരണങ്ങള്‍ :

Jaisy Thomas

ഹോസ്റ്റലിലെ ഉപ്പുമാവ്ഗ്രീന്‍പീസ് കറി കോമ്പിനേഷന്‍ കഴിച്ചാല്‍ ജീവിതം തന്നെ മടുത്തുപോകും..ഞായറാഴ്ചകളിലെ ചേനയ്ക്ക് ഭൂരിപക്ഷമുള്ള ബീഫ് കറിയും
 

Justin Jacob

കോളേജിലെ പിള്ളേര് പലപ്പോഴും പറഞ്ഞിട്ടുണ്ട്..

കറക്റ്റ് സമയത്തിന് കൊടുക്കാറില്ല.. ഒരു തരി പോലും വേസ്റ്റ് ആക്കാൻ പാടില്ല (ആക്കിയാൽ ഫൈൻ അൺ).. പലപ്പോഴും തികയാറില്ല (വിശന്ന് ക്ലാസ്സിൽ ഇരിക്കേണ്ട അവസ്ഥ) ബോയ്സ് ഹോസ്റ്റലിൽ ബിരിയാണി ആണെങ്കിലും അവർക്ക് ചോറും സാമ്പാറും..
കൊറേ ശെലൃെേ ഉണ്ടത്രേ.. സഹിക്കാൻ പറ്റില്ലെന്ന്

Bhavitha Bhavi

സത്യം ആണ്..ഞാൻ മൂന്ന് ഹോസ്റ്റലുകളിൽ നിന്നിട്ടുണ്ട്‌ അതിൽ രണ്ടെണ്ണത്തിലെ ഫുഡ് നരകം ആയിരുന്നു പക്ഷെ കുറ്റം പറയരുതല്ലോ മൂന്നാമത്തെ ഹോസ്റ്റൽ സൂപ്പർ ആരുന്നു ഫുഡ് ഒക്കെ കിടു..വേറൊന്നും അല്ല അതൊരു വർക്കിംഗ് വിമൻസ് ഹോസ്റ്റൽ ആരുന്നു..എയർപോർട്ട് സ്റ്റാഫ് ആരുന്നു കൂടുതൽ..എത്ര വേണേലും കഴിക്കാരുന്നു ആവശ്യത്തിനു രുചിയും എപ്പോ വേണേലും കഴിക്കാരുന്നു..
 
Anjaly Panda Anilkumar പക്ഷെ ഞങ്ങളുടെ കോളേജ് ഹോസ്റ്റൽ ഫുഡ് അതിനൊരു അപമാനം എന്നുതന്നെ പറയേണ്ടി വരും.
മെസ്സ് കമ്മിറ്റിയുണ്ട് അതിൽ എല്ലാ മാസവും നാലോ അഞ്ചോ പേരുള്ള പെണ്കുട്ടികളുടെ ഒരു ഗ്രൂപ്പ് മെസ് എടുക്കും.
അവരാണ് സ്റ്റോക്ക് എടുപ്പും കണക്കെഴുത്തും ഒക്കെ.


അതിന്റെ ബില്ല് ഹോസ്റ്റൽ ഓഫീസിൽ കൊടുത്തു ആകെ തുക ( ഭക്ഷണ സാധന സാമഗ്രികൾ + വെള്ളം+ വൈദ്യുതി) എല്ലാം ചേർത്ത് ബില്ല് ഇടും.

7 ദിവസത്തിൽ അധികം വരാതെ ഇരുന്നിട്ടുണ്ടെ മെസ്സ് കട്ട് കിട്ടുകയും ചെയ്യും.
ഇനി ഭക്ഷണം ആഴ്ചയിൽ ഒരിക്കെ വേജ്, അതിപ്പോ 2 ഒഴിച്ചു കറി, തോരൻ, അച്ചാര് പിന്നെ സാമ്പാർ പപ്പടം മോര്
ബാക്കി ദിവസം ചിക്കൻ കറി, ഫ്രൈ, മീൻ കറി, ഫ്രൈ എന്നിങ്ങനെയാണ്.
പിന്നെ മെസ് അവസാനിക്കുമ്പോ (മാസാവസാനം) ബിരിയാണിയോ, പായസമോ കാണും!!

മെസ്സ് ബില്ല് 3000 ഇതുവരെ ആയിട്ടുമില്ല.


പക്ഷെ, ഞാൻ ആദ്യം പി.ജിയായി നിന്നിരുന്നപ്പോ 6,000 7,000 ഒക്കെ മേടിക്കും ഡബിൾ ഷെയറിംഗ് റൂമിനു എന്നിട്ടു മോശം ഭക്ഷണവും.

ഇവിടെ ഒരു റൂമിൽ 2 പേരെ ഉണ്ടാവുള്ളു.
അവിശ്യത്തിന് പ്രൈവസിയും സൗകര്യങ്ങളും.
5.30ക്ക് തിരിച്ചു കേറണം എന്നൊഴികെ വേറെ പ്രശ്നങ്ങൾ ഒന്നുമില്ല.
ഫോണ് ചെക്കിങ്, മറ്റു അനാവശ്യ ഭരണങ്ങൾ ഒന്നുമില്ല.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top