തിരുവനന്തപുരം > ദേശീയ കരിക്കുലം ഫ്രെയിംവർക്ക് (എൻസിഎഫ്) തയ്യാറാക്കുന്നത് ഒരു മുൻപരിചയവും ഇല്ലാത്തവരാണെന്ന് ഡൽഹി സർവകലാശാല മുൻ അധ്യാപക പ്രൊഫ. അനിതാ രാംപാൽ. ദേശീയ വിദ്യാഭ്യാസനയം (എൻഇപി), ദേശീയ കരിക്കുലം ഫ്രെയിംവർക്ക് എന്നിവയിൽ എന്താണ് സംഭവിക്കുന്നത് എന്നതിൽ വിദ്യാഭ്യാസ മേഖലയിലുള്ളവർക്ക് പോലും വ്യക്തയില്ലെന്നും അവർ പറഞ്ഞു. ഇന്ത്യൻ അസോസിയേഷൻ ഫോർ വിമെൻസ് സ്റ്റഡീസിന്റെ ദേശീയസമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചർച്ചയിൽ സംസാരിക്കുകയായിരുന്നു അനിതാ രാംപാൽ.
പൊതുവിദ്യാഭ്യാസമേഖലയിൽ പ്രത്യേകിച്ച് സീനിയർ സെക്കൻഡറി തലത്തിലുള്ള വിദ്യാഭ്യാസം തകർക്കപ്പെടുകയാണ്. ബീഹാർ, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ സീനിയർ സെക്കൻഡറി തലത്തിൽ വിദ്യാഭ്യാസത്തെ സ്വകാര്യവൽക്കരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായും അനിതാ രാംപാൽ പറഞ്ഞു.
സെന്റർ ഫോർ വിമെൻ ഡെവലപ്പ്മെന്റ് സ്റ്റഡീസ് മുൻ ഡയറക്ടർ പ്രൊഫ. മേരി ഇ ജോൺ, ജെഎൻയു മുൻ ഫാക്കൽറ്റി പ്രൊഫ. കുംകും റോയി, നാഷണൽ പ്ലാറ്റ്ഫോം ഫോർ റൈറ്റ്സ് ഓഫ് ദി ഡിസ്ഏബിൾഡ് ജോയിന്റ് സെക്രട്ടറി ഷംമ്പ സെൻഗുപ്ത, തമിഴ്നാട് സ്റ്റേറ്റ് പ്ലാറ്റ്ഫോം ഫോർ കോമൺ സ്കൂൾ സിസ്റ്റം ജനറൽ സെക്രട്ടറി പി ബി പ്രിൻസ് ഗജേന്ദ്ര ബാബു, സിദോ കൻഹുമുർമു സർവകലാശാല ഫാക്കൽറ്റി അമിതകുമാരി, ഐഎഡബ്ല്യുഎസ് എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ അനഘ തമ്പേ, ഷദാബ് ബാനോ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഐഎഡബ്ല്യൂഎസ്
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..