സിനിമയിൽ പുതുമുഖ ഗായികയായി നാലാം ക്ലാസുകാരി സാത്വിക എത്തുന്നു. കെ എസ് ഹരിഹരൻ സംവിധാനം ചെയ്യുന്ന ‘അക്കുത്തിക്കുത്താന’ എന്ന സിനിമയിലാണ് തുടക്കം. ഓട്ടോമൊബൈൽ രംഗത്ത് ജോലി ചെയ്യുന്ന സന്തോഷ് എരുവത്തിന്റെയും പെരിന്തൽമണ്ണ ബികെ ഹർട്ട് ഹോസ്‌പിറ്റലിൽ നഴ്സിങ് അഡ്‌മിനിസ്ട്രേറ്റർ അമൃത സന്തോഷിന്റെയും മകളാണ് സാത്വിക. ശിശു കലോത്സവങ്ങളിലും വിദ്യാരംഗം കലോത്സവങ്ങളിലും നിരവധി സമ്മാനം വാങ്ങിയിട്ടുണ്ട് . "പഞ്ചാര മണൽ വാരാം കൊഞ്ചി കൊഞ്ചി വീടു വയ്ക്കാം’ എന്നു തുടങ്ങുന്ന ഗാനമാണ് അക്കുത്തിക്കുത്താന എന്ന സിനിമയിൽ പാടിയത്. കെ എസ് ഹരിഹരൻ എഴുതിയ വരികൾക്ക് ഭവനേഷ് അങ്ങാടിപ്പുറം സംഗീതം പകർന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..