പുകവലിയേക്കാൾ മാരകമായ ശീലം, പ്രതിവർഷം 50 ലക്ഷം മരണം: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

Lazy.jpg

എ ഐ നിർമിത പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Oct 28, 2025, 07:59 PM | 1 min read

പുകവലി ആരോഗ്യത്തിന് ഹാനികരമാണെങ്കിലും, അതിലും മാരകമായ ഒരു ദൈനംദിന ശീലത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയാണ് ലോകാരോഗ്യ സംഘടന. ഉദാസീനത അഥവാ അലസമായ ജീവിതശൈലിയാണ് പുകവലിയേക്കാൾ വലിയ ആരോഗ്യ അപകടങ്ങൾക്ക് കാരണമാവുന്നത്.


ലോകമെമ്പാടും ഓരോ വർഷവും 40 ലക്ഷം മുതൽ 50 ലക്ഷം വരെ മരണങ്ങൾ ഈ ഉദാസീനമായ ജീവിതശൈലി മൂലമാണ് സംഭവിക്കുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നു. നല്ല ആരോഗ്യത്തിന് ശരീരം എപ്പോഴും പ്രവർത്തനക്ഷമമായിരിക്കേണ്ടത് അത്യാവശ്യമാണെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.


മുതിർന്നവരിൽ നാലിൽ ഒരാളും കൗമാരക്കാരിൽ അഞ്ചിൽ നാല് പേരും നിലവിൽ അലസമായ ജീവിതശൈലിയാണ് പിന്തുടരുന്നത്. പതിവായ ശാരീരിക പ്രവർത്തനങ്ങൾ പലതരം കാൻസറുകളുടെ സാധ്യത 8 മുതൽ 28 ശതമാനം വരെ കുറയ്ക്കുന്നു. ഹൃദ്‌രോഗം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത 19 ശതമാനവും പ്രമേഹത്തിനുള്ള സാധ്യത 17 ശതമാനവും കുറയ്ക്കാൻ ഇത് സഹായിക്കുന്നു.


വിഷാദം, ഡിമെൻഷ്യ തുടങ്ങിയ മാനസികാരോഗ്യ പ്രശ്‌നങ്ങളുടെ സാധ്യത 28-32 ശതമാനം വരെ കുറയ്ക്കുന്നതിനും ശാരീരിക പ്രവർത്തനങ്ങൾ സഹായിക്കുന്നു. കഠിനമായ വ്യായാമമുറകൾ ശീലമാക്കണമെന്നല്ല ഇതിനർത്ഥം. ദൈനംദിന ദിനചര്യയിൽ കൂടുതൽ ചലനങ്ങളും ചെറിയ ശാരീരിക പ്രവർത്തനങ്ങളും ഉൾപ്പെടുത്താൻ ശ്രമിക്കുന്നത് പോലും ആരോഗ്യത്തിന് ഗുണകരമാണ്. സാധാരണ നടക്കുന്നതിനേക്കാൾ മിനിറ്റിൽ 14 ചുവടുകൾ കൂടുതൽ നടക്കുന്നത് പോലും ശാരീരിക പ്രവർത്തനങ്ങൾക്ക് പുരോഗതി ഉണ്ടാക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

Home