തേപ്പിലല്ല കാര്യം രീതിയിലാണ്; ഇന്ന് ദേശീയ ബ്രഷിങ് ദിനം


അജയ് കുമാർ കരിവെള്ളൂർ
Published on Nov 07, 2025, 11:41 AM | 2 min read
നവംബർ 7 ദേശീയ ബ്രഷിങ് ദിനമാണ്. ശരിയായ ബ്രഷിങ് രീതിയിലല്ലാതെ പല്ല് തേക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. ഇത് കൊണ്ട് തന്നെ ദന്തരോഗങ്ങൾ ഏറി വരുന്നു എന്ന് മാത്രമല്ല പലപോഴും പല്ല് തേയ്മാനത്തിനും കാരണമാകുന്നു.
ഇനി ബ്രഷിങ്ങിന് '2 2 2' രീതി അവലംബിക്കാം
ബ്രഷിങ്ങിനായി '2 2 2' എന്ന ശീലം അവലംബിക്കാം അതായത് രാവിലെ ബ്രഷിങ് രാവിലെ ഭക്ഷണത്തിന് മുൻപും , രാത്രി ഭക്ഷണത്തിന് ശേഷവും രണ്ട് തവണ
ബ്രഷിങ് സമയം 2 മിനിറ്റ് മാത്രം മതി. വർഷത്തിൽ 2 തവണ ഡന്റൽ ചെക്കപ്പ് .... ഈ ശീലം മറക്കല്ലേ.
അറിയാം ശാസ്ത്രീയ ബ്രഷിങ് രീതി
2 തവണ ബ്രഷ് ചെയ്യുമ്പോഴും പലരും ശരിയായ രീതിയിലല്ല. ബ്രഷ് ചെയ്യുന്നത്.
വായ 45° തുറന്ന് പിടിച്ച ശേഷം താഴെ നിരയിലുള്ള പല്ലുകൾ പല്ലും മോണയും ചേരുന്ന ഭാഗത്ത് നിന്നും മുകൾ ഭാഗത്തേക്കും , മുകൾ . നിരയിലുള്ള ഭാഗത്ത് നിന്ന് താഴെ ഭാഗത്തേക്കും അതായത് up and down എന്ന രീതി. ചവയ്ക്കുന്ന ഭാഗങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ടു ആന്റ് പ്രോ എന്ന രീതിയിൽ ബ്രിസിൽസ് മൃദുവായി ചലിപ്പിക്കുക ..എല്ലാ പല്ലുകളിലും ബ്രഷിന്റെ ബ്രസിൽ എന്നി ഉറപ്പ് വരുത്തണം
നാക്ക് വൃത്തിയാക്കുവാൻ ബ്രഷിന്റെ ബ്രസിൽസിന്റെ പിറകിലുള്ള ഡോട്ടുകൾ ഉപയോഗിച്ചോ , പ്ലാസ്റ്റിക്ക് ടങ് ക്ലിനർ ആകാം... വളരെ മൃദുവായി
ഫ്ളോ സിംഗ് ഇനി ശീലമാക്കാം
പല്ലിട വൃത്തിയാക്കുവാൻ ഡന്റൽ ഫ്ളോ സിംഗ് ഇനി ശീലമാക്കാം ..13 ഇഞ്ചോ അതിൽ കൂടുതലോ . ഡന്റൽ ഫ്ളോസ് നടുവിരലിൽ ചുറ്റു പിടിച്ച് . ചൂണ്ടുവിരലിൽ ചുറ്റി പിടിച്ച് മൃദുവായി പല്ലിട ഫ്ളോസ് വെച്ച് വൃത്തിയാക്കാം
മൂന്ന് മാസത്തേക്ക് മതി ഒരു ബ്രഷ്
ആരോഗ്യമുള്ള പല്ലുള്ള വ്യക്തികൾക്ക് മൃദുവായ Soft ബ്രഷ് മതി. എന്നാൽ ബ്രസിൽ വളഞ്ഞു തുടങ്ങുമ്പോഴോ , മൂന്ന് മാസത്തിലൊരിക്കലോ നിർബന്ധമായും ബ്രഷ് മാറ്റുക . പേസ്റ്റ് ബ്രഷിന്റെ ബ്രസിൽ ഒന്ന് അമർത്തി വെച്ച ശേഷം ബ്രഷിങ് ചെയ്യുന്നതാണ് ഉചിതം
മോണ മസേജ് ചെയ്യാം
ബ്രഷിങിന് ശേഷം മോണ കൈവിരലുകൾ ഉപയോഗിച്ച് മുദുവായി മസേജ് ചെയ്യാം. ബ്രഷ് ചെയ്യുമ്പോൾ മോണയും കൂടെ ചേർത്ത് സ്വീപ്പിങ് മോഷനിലാകണം
കുഞ്ഞു കുട്ടികൾക്കായി വേണം ഫിംഗർ ബ്രഷ്
പല്ല് വരുന്ന 6 മാസം പ്രായത്തിർ ഫിംഗർ ബ്രഷ് ഉപയോഗിച്ച് കുട്ടികളുടെ പല്ല് ബ്രഷ് ചെയ്ത് വൃത്തിയാക്കാം . ഫ്‌ളുറൈഡ് പേസ്റ്റ് ഉപയോഗിച്ച് പല്ല് തേയ്ക്കുന്നതാണ് നല്ലത്. അരി മണിയുടെ വലുപ്പത്തിൽ മാത്രം പേസ്റ്റ് എടുത്താൽ മതി
പീഡിയാട്രിക്ക് ബ്രഷ് ഉപയോഗിച്ച് 2 വയസ്സ് മുതൽ കുട്ടികൾ സ്വയം ബ്രഷിങ് ചെയ്യുന്നത് പരിപാലിക്കാം. . കുട്ടികൾക്ക് ബ്രഷിന്റെ ബ്രസിൽ വൃത്താകൃതിയിൽ Round Round ചലിപ്പിച്ചാൽ മതിയാകും.
ഇനി ബ്രഷിങ് ശാസ്ത്രീയ രീതിയിൽ പരിപാലിക്കാം









0 comments