Deshabhimani

തമിഴ്നാട് നീല​ഗിരിയിൽ ജനവാസ മേഖലയിൽ കാട്ടാന

വെബ് ഡെസ്ക്

Published on May 05, 2025, 04:24 PM | 1 min read| Watch Time : 1m 6s

നീല​ഗിരി: തമിഴ്നാട്ടിലെ നീല​ഗിരി ജില്ലയിൽ ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി. നോല്ലാക്കോട്ടയിൽ വീടിന്റെ ടെറസിന് മുകളിൽ കയറിയ കാട്ടാന ഏറെ നേരം പരിഭ്രാന്തി പരത്തി. ഇന്ന് രാവിലെയാണ് പ്രദേശത്ത് കാട്ടാനയിറങ്ങിയത്. കുറേ നേരം സ്ഥലത്ത് നിലയുറപ്പിച്ച ശേഷം ആന തിരികെ കാട്ടിലേക്ക് നീങ്ങി.


ആന ജനവാസ മേഖലയിലേക്കിറങ്ങിയ ദൃശ്യങ്ങൾ പുറത്തുവന്നു. പ്രദേസ വാസികൾ ചിത്രീകരിച്ചതും, സിസിടിവിയിൽ നിന്നും ലഭിച്ച ദൃശ്യങ്ങളാണ് പുറത്തുവന്നത്. മാസങ്ങളായി പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമായതായാണ് വിവരം.



deshabhimani section

Related News

View More
0 comments
Sort by

Home