കണ്ണൂര്‍ കാക്കയങ്ങാട് ടൗണില്‍ പുലി കുടുങ്ങിയ നിലയില്‍- VIDEO
കണ്ണൂർ> കണ്ണൂര്‍ കാക്കയങ്ങാട് ടൗണിന് സമീപം പുലിയെ കുടുങ്ങിയ നിലയിൽ കണ്ടെത്തി. പാറക്കണ്ടി പറമ്പ് പ്രകാശന്റെ പറമ്പിലാണ് പുലിയെ കണ്ടത്. തിങ്കളാഴ്ച പുലർച്ചെ കരച്ചിൽകേട്ടാണ് പുലി കുടുങ്ങിയ വിവരം നാട്ടുകാർ അറിഞ്ഞത്.
പൊലീസും വനം വകുപ്പും സ്ഥലത്തെത്തി. പുലിയെ മയക്കുവെടിവെച്ച് പിടികൂടാനായി വയനാട്ടിൽ നിന്നുള്ള സംഘം സ്ഥലത്തെത്തുമെന്ന് അധികൃതർ അറിയിച്ചു. ആളുകൾ തിങ്ങിപാർക്കുന്ന ജനവാസ മേഖലയിൽ പുലി എത്തിയത് ഭീതിയുളവാക്കിയിട്ടുണ്ട്.
0 comments