Deshabhimani

കൊൽക്കത്തയിൽ ഓടിക്കൊണ്ടിരിക്കുന്ന ബസിന്‌ തീപിടിച്ചു– വീഡിയോ

kolkata bus caught fire

PHOTO: X/ANI(Video Grabbed Image)

വെബ് ഡെസ്ക്

Published on Apr 19, 2025, 12:32 PM | 1 min read

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഓടിക്കൊണ്ടിരിക്കുന്ന ബസിന്‌ തീപിടിച്ചു. വെള്ളിയാഴ്‌ച പുലർച്ചെ കൊൽക്കത്തയിലെ വിദ്യാസാഗർ സേതുവിൽ വച്ച്‌ സ്വകാര്യ ബസിനാണ്‌ തീപിടിച്ചത്‌. ഓടിക്കൊണ്ടിരുന്ന ബസിൽ പെട്ടന്ന്‌ തീപിടരുകയായിരുന്നു. സംഭവത്തിൽ ബസിലുണ്ടായിരുന്ന 40 ഓളം യാത്രക്കാർക്ക് പരിക്കേറ്റു.


അഗ്‌നിരക്ഷാ സേനയുടെ മൂന്ന്‌ വാഹനങ്ങൾ സ്ഥലത്തെത്തിയാണ്‌ തീയണച്ചത്‌. ബസ്‌ സാവധാനം നീങ്ങിയതിനാലാണ്‌ യാത്രക്കാർക്ക്‌ തീപിടിത്തിൽ നിന്ന്‌ രക്ഷപ്പെടാൻ സാധിച്ചതെന്ന്‌ ദൃക്‌സാക്ഷികൾ പറഞ്ഞതായി പിടിഐ റിപ്പോർട്ട്‌ ചെയ്യുന്നു.




deshabhimani section

Related News

View More
0 comments
Sort by

Home