പൊതുജനങ്ങളിൽനിന്ന് നിവേദനങ്ങൾ സ്വീകരിച്ച് മുഖ്യമന്ത്രി
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ പിണറായി കൺവെൻഷൻ സെന്ററിൽ പ്രവർത്തിക്കുന്ന ധർമ്മടം നിയോജക മണ്ഡലം ഓഫീസിൽ വെച്ച് പൊതുജനങ്ങളിൽനിന്ന് നിവേദനങ്ങൾ സ്വീകരിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് അഞ്ഞൂറോളം പേർ മുഖ്യമന്ത്രിയെ നേരിൽകണ്ട് നിവേദനങ്ങൾ നൽകി.
ടോക്കൺ നൽകി പരാതികളില്ലാതെയാണ് നിവേദനങ്ങൾ സ്വീകരിച്ചത്. ഭിന്നശേഷിക്കാർക്കും മറ്റുരോഗബാധിതർക്കും ക്യൂവിൽ നിൽക്കാതെ തന്നെ നിവേദനങ്ങൾ നൽകാനുള്ള സൗകര്യവും ഒരുക്കി.
0 comments