17 September Tuesday

ആനക്കൂട്ടം കാട്ടിലേക്ക് മടങ്ങി; റാണിപുരം സഞ്ചാരികൾക്കായി തുറന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 28, 2024

രാജപുരം > ആനകൾ കാട്ടിലേക്ക് മടങ്ങിയതോടെ റാണിപുരം വിനോദസഞ്ചാര കേന്ദ്രം സഞ്ചാരികൾക്കായി വീണ്ടും തുറന്നു.  ആനയിറങ്ങിയതിനെ തുടർന്ന്‌ ഒരാഴ്ചയായി  ഇവിടെ ട്രക്കിങ് നിർത്തിവച്ചിരുന്നു. സഞ്ചാരികളെത്തുന്ന മാനിപുറത്തുനിന്നും ആനക്കൂട്ടം കർണാടക വനത്തിലേക്ക് പ്രവേശിച്ചതോടെയാണ് വീണ്ടും റാണിപുരം സജീവമായത്‌.

സഞ്ചാരികളെ ഏറ്റവും ആകർഷിക്കുന്ന മാനിപുറം മലമുകളിലാണ് ഒരാഴ്ചയായി ആനക്കൂട്ടം എത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥർ  ഓടിക്കാൻ പല വഴി സ്വീകരിച്ചിട്ടും ആനകൾ ദിവസങ്ങളോളം അവിടെതന്നെ തമ്പടിച്ചു.  തുടർന്ന്‌ സഞ്ചാരികളുടെ സുരക്ഷ കണക്കിലെടുത്താണ് ട്രക്കിങ് നിർത്തിയത്.  മഴക്കാലത്ത് കോടമമഞ്ഞും ചാറ്റൽ മഴയും ആസ്വദിക്കുന്നതിനാണ് അധികപേരും എത്തുന്നത്.

ഒരാഴ്‌ച അടച്ചിട്ടതിനാൽ വരും ദിവങ്ങളിൽ ഇവിടെയെത്തുന്നവരുടെ തിരക്ക് കൂടും. മാനിപുറത്ത് നിന്നും പോയ ആനകൾ ഏത് സമയത്തും തിരിച്ചുവരാം എന്നുള്ളത് കൊണ്ട്‌  ദിവസവും രാവിലെ വനം വകുപ്പ് ഉദ്യോഗസ്ഥർ മാനിപുരത്തെത്തി ആനകളില്ല എന്ന് ഉറപ്പു വരുത്തിയ ശേഷമാണ് സഞ്ചാരികളെ പ്രവേശിപ്പിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top