17 September Tuesday

ബിരുദദാന ചടങ്ങിൽ കോട്ട് വേണ്ട, ഇനി പാരമ്പര്യ വേഷം മതിയെന്ന് കേന്ദ്ര സർക്കാർ

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2024


ന്യൂഡൽഹി> കേന്ദ്രസർക്കാരിന് കീഴിലുള്ള മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബിരുദദാന ചടങ്ങിനുള്ള വസ്ത്രങ്ങളിൽ ഇനി കോട്ടും തൊപ്പിയും വേണ്ടെന്ന് മുന്നറിയിപ്പ്. മാറ്റങ്ങൾ വരുത്താൻ ആവശ്യപ്പെട്ട് കേന്ദ്രം വീണ്ടും നിർദ്ദേശം പുറത്തിറക്കി. ഇപ്പോൾ ബിരുദധാന വേഷമായി സ്വീകരിച്ചു വരുന്ന ബ്ലാക്ക് റോബ് തൊപ്പി സമന്വയം ഉപേക്ഷിക്കണമെന്നാണ് ആവശ്യം.

2019 ൽ യു ജി സി സമാനമായ നിർദ്ദേശം നൽകി മാറ്റത്തിന് ശ്രമിച്ചിരുന്നു. അന്ന് കൈത്തറി വസ്ത്രങ്ങൾ എന്ന് തിരുത്തിയാണ് പിൻവാങ്ങിയത്. ഇപ്പോൾ വീണ്ടും പ്രചാരണവുമായി എത്തുകയാണ്.

എയിംസ്, ഐ.എൻ.ഐ.എസ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് ആവശ്യം ഉന്നയിച്ചത്.  ദേശീയ മാധ്യമങ്ങള്‍ വാർത്ത റിപ്പോര്‍ട്ടുചെയ്തു.

കറുത്ത കുപ്പായവും തൊപ്പിയും ധരിക്കുന്ന നിലവിലെ രീതി ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിലെത്തിയതാണ് എന്നാണ് മന്ത്രാലയത്തിന്റെ കണ്ടെത്തൽ. പാരമ്പര്യവും സാംസ്കാരിക പൈതൃകവും പ്രതിഫലിപ്പിക്കുന്ന പുതിയ വസ്ത്രരീതി രൂപകൽപ്പന ചെയ്യാൻ സ്ഥാപനങ്ങൾ തയ്യാറാകണം. മന്ത്രാലയം സ്ഥാപനങ്ങൾക്കയച്ച കത്തിൽ പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top