മൂന്നാര്‍ > പള്ളിവാസലിന് സമീപം പാലൊളി വിതറി ആറ്റുകാട് ജലപാതം വിനോദസഞ്ചാരികള്‍ക്ക് നവ്യാനുഭവമാകുന്നു. നിത്യേന ഇവിടെയെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണം വര്‍ധിക്കുകയാണ്.
മൂന്നാറിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഹെഡ്വര്ക്ക്സ് ഡാമില്‍ നിന്നും ഒഴുകിയെത്തുന്ന വെള്ളമാണ് പാലൊളിവിതറി താഴേക്ക് പതിക്കുന്നത്. പള്ളിവാസല്‍ ഫാക്ടറിയില്‍ നിന്നും മൂന്നു കിലോമീറ്റര്‍ അകലെയാണ് കുളിര്‍മ പകരുന്ന കാഴ്ച. വനാന്തരത്തിന്റെ നടുവില്‍ കൂറ്റന്‍പാറകളുടെ മുകളില്‍ നിന്നും താഴേക്ക് പതിക്കുന്ന വെള്ളം ഏവരുടെയും മനം കവരും. വിദേശിയരായ വിനോദസഞ്ചാരികള്‍ ജലപാതം ആസ്വദിച്ച് ചിത്രം പകര്‍ത്താന്‍ തിരക്ക്കുട്ടുന്നു.
അപകട സാധ്യത മുന്‍നിര്‍ത്തി സന്ദര്‍ശകര്‍ വെള്ളച്ചാട്ടത്തിന് സമീപം എത്തുന്നത് തടയാന്‍ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. എന്നാലിത് വകവയ്ക്കാതെ ടൂറിസ്റ്റുകള്‍ പാറമുകളില്‍ കയറുന്നത് അധികതര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 12 ഓളം പേരാണ് ഇവിടെ മരിച്ചിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..