20 September Friday

മാടിവിളിക്കുന്നു റാണിപുരം; മഴക്കാഴ‌്ചയുമായി

സ്വന്തം ലേഖകൻUpdated: Tuesday Jul 2, 2019

റാണിപുരം മാനിപ്പുറം

രാജപുരം/കാസർകോട്‌> മഴക്കാഴ‌്ചയുമായി റാണിപുരം സഞ്ചാരികളെ മാടി വിളിക്കുന്നു.കേരളത്തിന്റെ ഊട്ടിയെന്നറിയപ്പെടുന്ന വിനോദസഞ്ചാരകേന്ദ്രത്തിൽ തിരക്കേറി. അഴകിന്റെ ഉയരങ്ങളിൽ കോടമഞ്ഞ‌് മൂടിയ റാണിപുരത്തിന്റെ പച്ചക്കുന്ന് സഞ്ചാരികളുടെ മനം കവരുന്നു. 
 
പച്ചപ്പുൽമേടുകളാണ‌് റാണിപുരത്തിന്റെ പ്രധാന പ്രത്യേകത.  പട്ടാപ്പകലും കോടമഞ്ഞ‌് മൂടിയ അന്തരീക്ഷമാണ‌്. മുകളിലെത്താൻ കുന്നിൻചെരിവിലൂടെ അഞ്ചുകിലോമീറ്ററോളം മലകയറണം.  ഉയരം കൂടിയ പാറയുടെ മുകളിൽ കയറിയാൽ പ്രകൃതിഭംഗി തൊട്ടറിയാം.  അപൂർവ ഔഷധ സസ്യങ്ങൾ, ഓർക്കിഡുകൾ, ചിത്രശലഭങ്ങൾ എന്നിവയും ആകർഷകാഴ‌്ചയാണ‌്.  കാട്ടാന, കാട്ടുപോത്ത‌്, മാനുകൾ, കുരങ്ങുകൾ എന്നിവയും ഈ കാട്ടിലുണ്ട‌്. 
 
മാലക്കല്ല് മലനാട് സെസൈറ്റി നടത്തുന്ന സർക്കാർ നിയന്ത്രണത്തിലുള്ള ക്വാർട്ടേഴ‌്സും സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള താമസസൗകര്യവുമുണ്ട‌്.  വനം വകുപ്പിന്റെ ഇക്കൊഷോപ്പും സഞ്ചാരികൾക്ക‌് സഹായമാകുന്നു.
 
 
പ്രധാന വാർത്തകൾ
 Top