15 November Friday

കോളോണിലെ പ്രണയപ്പൂട്ടുപാലം അഥവാ ലൗലോക്ക് ബ്രിഡ്ജ് ഓഫ് കോളോണ്‍

ലക്ഷ്മീദേവി സി എസ്Updated: Monday Sep 2, 2019

ഓരോ നാട്ടിലും പ്രാദേശികമായ ഒട്ടേറെ വിശ്വാസങ്ങളുണ്ട്. അവയില്‍ പലപ്പോഴും പല കൗതുകങ്ങളും ഒളിപ്പിച്ചിട്ടുണ്ടാകും. അത്തരമൊരപൂര്‍വ്വവും സവിശേഷവുമായ കാഴ്ചയാണ് ജര്‍മ്മനിയിലെ കൊളോണ്‍ നദിക്ക് കുറുകെയുള്ള ലൗലോക്ക് ബ്രിഡ്ജ് എന്നറിയപ്പെടുന്ന ഹോഹന്‍ സോളന്‍ പാലം (Hohen Zolern Bridge). പ്രണയമുറപ്പിക്കാന്‍ കമിതാക്കള്‍ പാലത്തിന്‍റെ കൈവരിയില്‍ താഴിട്ട് പൂട്ടിയശേഷം താക്കോല്‍ താഴെയുള്ള റൈന്‍ നദിയിലേക്ക് നിക്ഷേപിച്ചാല്‍ മതിയെന്നാണ് വിശ്വാസം. ഇത്തരത്തില്‍ പതിനായിരക്കണക്കിന്, പേരുകള്‍ കൊറിയിട്ട പൂട്ടുകള്‍ തൊങ്ങലിട്ടതാണ് പാലത്തിന്‍റെ കൈവരികള്‍. ഈ പൂട്ടുകളുടെ ഭാരം കാരണം പാലം തന്നെ തകരുമെന്ന അവസ്ഥയിലെത്തിയതോടെ താഴിടുന്നത് അധികൃതര്‍ കര്‍ശനമായി നിരോധിച്ചിരിക്കുകയാണ്.

പല വര്‍ണ്ണത്തിലും വലുപ്പത്തിലുമുള്ള ആയിരക്കണക്കിന് സ്നേഹപ്പൂട്ടുകള്‍ ഇവിടെ കാണാന്‍ സാധിക്കും- പ്രണയ സ്മാരകം പോലെ ഇത് ക്യാമറയില്‍ പകര്‍ത്താന്‍ വന്‍തിരക്കാണ്. പാരീസിലെ സൈന്‍ നദിക്ക് കുറുകെയുള്ള പോണ്ട്ദെസ് ആര്‍ട്ട്സ് എന്ന പാലവും ഇത്തരത്തില്‍ പ്രശസ്തമാണ്. ഒടുവില്‍ ഭാരക്കൂടുതല്‍കാരണം കൈവരിതന്നെ മുറിച്ചു മാറ്റേണ്ടതായി വന്നു.

ഒടുവില്‍ ഇവിടെ കേരളത്തില്‍ ആലുവാ മണപ്പുറം പാലത്തിലും ലൗലോക്ക് വീണു തുടങ്ങിയത്രേ. ഓരോരോ ആചാരങ്ങള്‍.

\


പ്രധാന വാർത്തകൾ
 Top