11 December Wednesday

ഉച്ചിലുകുത്തു മേട്ടിലുണ്ട്‌ കാഴ്‌ചയുടെ വിശേഷങ്ങൾ

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2024

ഉച്ചിലുകുത്ത് മേടിന്റെ ആകാശ ദൃശ്യം

ശാന്തൻപാറ > കാഴ്‌ചയുടെ വിശേഷങ്ങളുമായി സഞ്ചാരികളെകാത്ത്‌ ഉച്ചിലുകുത്തുമേട്‌. പ്രകൃതിയുടെ ശാന്തവും വന്യവുമായ അവസ്ഥാഭാവങ്ങൾ ആസ്വദിക്കാം. ശാന്തൻപാറ പഞ്ചായത്തിലെ പേത്തൊട്ടിക്കടുത്ത്‌ മതികെട്ടാൻ നാഷണൽ പാർക്കിന്റെ ഭാഗമാണീ ആസ്വാദ്യകേന്ദ്രം. കുത്തനെ ആയിരം അടിതാഴ്ച്ചയുള്ള പാറയുടെമേൽ കയറിയാൽ  തമിഴ്നാടിന്റെ  വിദൂരദൃശ്യഭംഗി ആസ്വദിക്കാം. അതിശക്തിയായി വീശുന്ന തണുത്ത കാറ്റും ഇളംമഞ്ഞുമെല്ലാം പുത്തൻഅനുഭവം സമ്മാനിക്കുന്നു.  

ശാന്തൻപാറയിൽനിന്നും എട്ടുകിലോമീറ്റർ അകലെ തമിഴ്നാട് അതിർത്തി പങ്കിടുന്ന പ്രദേശംകൂടിയാണ്‌. എത്താൻ കുറച്ച് കഷ്ടപ്പെടണം. പേത്തൊട്ടിയിൽ നിന്നും നാല്‌ കിലോമീറ്റർ ഓഫ് റോഡാണ്‌. പിന്നെ ഒരുമണിക്കൂർ കുത്തനെയുള്ള കയറ്റം. ശ്രമകരമായി  നടന്നാൽ മാത്രമെ ദൃശ്യങ്ങൾ കാണാൻ സാധിക്കുകയുള്ളു. കാട്ടിലൂടെ നടക്കുമ്പോൾ ചിലപ്പോൾ ആന, മാൻ, പാമ്പ്‌, കാട്ടുപന്നികൾ, പിന്നെ നിറയെ ചിത്ര ശലഭങ്ങൾ എന്നിവയെല്ലാം കാണാനാവുമെന്നതും അത്യപൂർവമാണ്‌. കാട്ടുവഴികൾ  താണ്ടി മലമുകളിൽ എത്തി താഴേയ്‌ക്കുള്ള കാഴ്‌ച പേടിപ്പെടുത്തിയേക്കാം.    സഹസിക സഞ്ചാരികൾക്ക്‌ ഏറെ ഇഷ്ട  വിനോദ സഞ്ചാര മേഖലകൂടിയാണിത്‌.  സഞ്ചാര ഭൂപടത്തിൽ ഇതേവരെ ഇടംനേടിയിട്ടില്ലാത്തതിനാൽ പ്രദേശത്ത് അടിസ്ഥാന സൗകര്യങ്ങളും ഇല്ല. സൗകര്യം ഒരുക്കിയാൽ നിരവധി സഞ്ചാരികൾക്ക്‌ എത്താനാവും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top