11 December Wednesday

അഞ്ച്‌ ജലപാതങ്ങളുടെ സംഗമം ശ്രീനാരായണപുരം

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2024

ശ്രീനാരായണപുരത്തെ വെള്ളച്ചാട്ടം

 രാജാക്കാട്‌ > അഞ്ച്‌ ജലപാതങ്ങളുടെ സംഗമ കേന്ദ്രമായ  ശ്രീനാരായണപുരത്തേയ്‌ക്ക്‌ സഞ്ചാരികളുടെ ഒഴുക്കാണ്‌. ഡിടിപിസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ശ്രീനാരാണപുരം കാണാൻ ചില ദിവസങ്ങളിൽ 1500 ലധികമാളുകൾ എത്താറുണ്ട്. വടക്കേഇന്ത്യക്കാരാണ്‌ അധികവുമെത്തുന്നത്‌. വിദേശീയരും സംസ്ഥാനത്തെ  വിവിധ ജില്ലകളിൽനിന്നുള്ളവരും എത്തുന്നു. എല്ലാ ദിവസവും നല്ല മഴ ലഭിക്കുന്നതിനാൽ മുതിരപുഴയാർ നിറഞ്ഞ് ഒഴുകുന്നു. അതിനാൽ ശ്രീനാരായണപുരത്തെ അഞ്ച് വെള്ളച്ചാട്ടങ്ങളും കൂടുതൽ മനോഹരമാണ്.

കുഞ്ചിത്തണ്ണി രാജാക്കാട് റോഡിൽ തേക്കും കാനത്തിന് സമീപമാണ് റിപ്പിൾ വാട്ടർഫാൾസ് എന്ന പേരിൽ ശ്രീനാരായണപുരം വെള്ളച്ചാട്ടമുള്ളത്. തട്ടുകളായുള്ള അഞ്ച് വെള്ളച്ചാട്ടങ്ങളാണ് ഇവിടുത്തെ മുഖ്യ സവിശേഷത. നുരഞ്ഞ് പതഞ്ഞ് ഒഴുകുന്ന പുഴയ്ക്ക് ഇവിടെ നൂറ് മീറ്ററിൽ അധികം വിതിയുണ്ട്. നിരന്ന പാറക്കെട്ടുകൾ പുഴയുടെ മധ്യഭാഗം വരെ നിണ്ടുകിടക്കുന്നത് സഞ്ചാരികൾക്ക് സുരക്ഷയും നൽകുന്നു.

വെള്ളച്ചാട്ടത്തിനുമുകളിലൂടെയുള്ള സിപ് ലൈൻ യാത്ര സാഹസിക സഞ്ചാരികൾക്ക് ആവേശകരം. ആറിന് കുറുകെ 225 മീറ്ററിലധികം നീളത്തിലാണ് സിപ് ലൈൻ മറുകരയിലേക്കു പോകുന്നത്‌. 30 അടി ഉയരത്തിലാണ് തിരികെയുള്ള യാത്ര. എല്ലാം സഞ്ചാരികൾക്ക്‌ പുതിയ അനുഭവം സമ്മാനിക്കുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top