01 April Wednesday

ബോബി ഹെലി ടാക്സി സർവീസ് തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Jan 19, 2020


കൊച്ചി
ബോബി ചെമ്മണൂർ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ സംരംഭമായ ബോബി ഹെലി ടാക്സി സർവീസ് ആരംഭിച്ചു. കൊച്ചി ഗ്രാൻഡ്‌ ഹയാത്ത് ഹോട്ടലിൽ നടന്ന ചടങ്ങിൽ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ  സർവീസ് ഉദ്ഘാടനം നിർവഹിച്ചു.

250 കോടി രൂപയാണ് ബോബി ഹെലി ടാക്സി സർവീസിന്റെ പ്രവർത്തനങ്ങൾക്കായി നീക്കിവച്ചിരിക്കുന്നതെന്ന് ചെയർമാനും മാനേജിങ്‌ ഡയറക്ടറുമായ ഡോ. ബോബി ചെമ്മണൂർ വ്യക്തമാക്കി. രാജ്യത്തെ 2൬ കേന്ദ്രങ്ങളിലെ ബോബി ഓക്സിജൻ റിസോർട്‌സ്‌ ടൈം ഷെയർ മെമ്പർഷിപ് എടുക്കുന്നവർക്ക് സൗജന്യമായി  ഹെലി ടാക്സി സേവനം ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

ചെമ്മണൂർ ​ഗ്രൂപ്പ് ഡയറക്ടർ ജിസോ ബേബി, ട്രാവൽ ഏജന്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ കേരള ചാപ്റ്റർ ചെയർമാൻ കെ എൻ ശാസ്ത്രി, മാർക്കറ്റിങ്‌ ഹെഡ് ഹെലി കാറിന ടോളാനെൻ, ഓപ്പറേഷൻ ഹെഡ് ജോൺ തോമസ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.


പ്രധാന വാർത്തകൾ
 Top