Deshabhimani

പുതുവർഷം മുതൽ ചില ഫോണുകളിൽ വാട്സാപ് ലഭിക്കില്ലെന്ന് മെറ്റ

whatsapp
വെബ് ഡെസ്ക്

Published on Dec 30, 2024, 03:16 PM | 1 min read

കലിഫോർണിയ > പുതുവർഷത്തിൽ ചില ഫോണുകളിൽ സേവനം അവസാനിപ്പിക്കാൻ വാട്സാപ്പ്. കിറ്റ്കാറ്റ് ഒഎസോ അതിനും മുമ്പുള്ളതോ ആയ വേർഷനുകളിലാണ് വാട്സാപ്പ് സേവനം അവസാനിപ്പിക്കുന്നത്. 2025 ജനുവരി 1 മുതലാണ് മാറ്റം.

പഴയ ഫോണുകൾ ഉപയോഗിക്കുന്നവർ വാട്‌സ്ആപ്പ് ലഭിക്കാൻ പുത്തൻ ഡിവൈസുകൾ വാങ്ങേണ്ടവരും. ചില ഉപയോക്താക്കൾക്ക് ഫോൺ മാറാതെ തന്നെ പുതിയ വേർഷനിലേക്ക് അപ്ഡേറ്റ് ചെയ്ത് വാട്സാപ്പ് സേവനം നിലനിർത്താം. എന്നാൽ നിലവിൽ പുതിയ അപ്ഡേഷനുകൾ ഇല്ലാത്ത സ്മാർട്ഫോണുകളിൽ വാട്സാപ്പ് ലഭിക്കില്ല. വാട്‌സ്ആപ്പിലേക്ക് മെറ്റ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന പുത്തൻ ഫീച്ചറുകൾ പഴയ ആൻഡ്രോയ്‌ഡ് വേർഷനുകളിൽ പ്രവർത്തിക്കില്ല എന്നതാണ് ചില ഫോണുകളിൽ വാട്‌സാപ്പ് സേവനം അവസാനിപ്പിക്കാനുള്ള കാരണം.

2013ൽ അവതരിപ്പിച്ച ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ആൻഡ്രോയ്‌ഡ് കിറ്റ്‌കാറ്റ്. ഈ ഓപ്പറേറ്റിംഗ് സിസ്റ്റത്തിനുള്ള പിന്തുണ ഗൂഗിൾ ഈ വർഷം ആദ്യം അവസാനിപ്പിച്ചിരുന്നു.  ഐഒഎസ് 15.1 മുതൽ പിന്നോട്ടുള്ള ഐഫോണുകളിലും 2025 മെയ് മുതൽ വാട്സാപ്പ് ലഭിക്കില്ല.

വാട്സാപ്പ് സേവനം അവസാനിപ്പിക്കുന്ന ഫോണുകൾ

സാംസങ്- ഗ്യാലക്‌സി എസ്3, ഗ്യാലക്‌സി നോട്ട് 2, ഗ്യാലക്സി എസ്4 മിനി, ഗ്യാലക്‌സി ഏസ് 3

മോട്ടോറോള- മോട്ടോ ജി, റേസർ എച്ച്‌ഡി, മോട്ടോ ഇ 2014

എച്ച്‌ടിസി- എച്ച്‌ടിസി വൺ, എച്ച്‌ടിസി വൺ എക്‌സ്+, ഡിസൈർ 500, എച്ച്‌ടിസി ഡിസൈർ 601

എൽജി- ഒപ്റ്റിമസ് ജി, നെക്സസ് 4, ജി2 മിനി, എൽ90

സോണി- എക്‌സ്പീരിയ സ്സെഡ്, എക്‌സ്പീരിയ എസ്പി, എക്‌സ്പീരിയ ടി, എക്‌സ്പീരിയ വി.



deshabhimani section

Related News

0 comments
Sort by

Home