ഇൻസ്റ്റയിൽ പുതിയ മാറ്റങ്ങൾ; റീലുകളുടെ ദൈർഘ്യം മടുപ്പിക്കുമോ..

ഇൻസ്റ്റയിൽ റീലുകൾ കണ്ടു തീർക്കാൻ ഇനി മൂന്ന് മിനുറ്റ് സമയം വേണ്ടി വരും. ഉപഭോക്താക്കളെ കൂടുതൽ ഓൺലൈനിൽ പിടിച്ചു നിർത്താൻ മെറ്റ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ചിരിക്കയാണ്. റീലുകളുടെ ദൈർഘ്യത്തിലെ മാറ്റമാണ് ഇവയിൽ പ്രധാനം. കുഞ്ഞു വീഡിയോകൾ കണ്ടു മടുക്കുമോ എന്നാണ് ഇതോടെ ചർച്ച.
സോഷ്യൽ മീഡിയ രംഗം ദൈർഘ്യമേറിയ വീഡിയോ കണ്ടന്റുകൾ വിട്ട് കുഞ്ഞു മൂവികളിലേക്കും അവയുടെ ആവിഷ്കാരത്തിലേക്കും മാറിയത് പെട്ടെന്നാണ്. സമയ ലാഭവും പെട്ടെന്നുള്ള ആശയക്കൈമാറ്റവുമായിരുന്നു ഇവയുടെ സൌകര്യം. റീലുകൾ പിടിച്ചടക്കിയ സ്വീകാര്യതയും അതായിരുന്നു.
പ്രൊഫൈൽ ഗ്രിഡിലെ മാറ്റവും വീഡിയോ എഡിറ്റിങ് ആപ്പായ എഡിറ്റ്‌സും പ്രഖ്യാപിച്ചിട്ടുണ്ട്. ഇൻസ്റ്റ ഗ്രാം മേധാവി ആദം മോസെരിയാണ് സോഷ്ൽ മീഡിയ രംഗത്തെ പുതിയ സമീപനം പ്രഖ്യാപിച്ചത്. റീലുകളുടെ ദൈർഘ്യം വർധിപ്പിക്കുന്നത് ഉപഭോക്താക്കളുടെ ആവശ്യം മുൻനിർത്തിയാണ് എന്നാണ് ആദം പറയുന്നത്.
ഒന്നര മിനുറ്റാണ് ഇന്സ്റ്റ ഗ്രാമിലെ റീലുകളുടെ ദൈർഘ്യം . ഇത് ഇരട്ടിയാവും. മൂന്ന് മിനുറ്റ് വരെയുള്ള റീലുകള്‍ സൃഷ്ടിച്ച് അപ് ലോഡ് ചെയ്യാം. ദൈർഘ്യമേറിയ വീഡിയോ പോസ്റ്റുകൾ ഇൻസ്റ്റയിൽ സാധ്യമാണ്. എങ്കിലും അവ ജനപ്രിയമായ റീലുകളായി ലോഡ് ചെയ്യാൻ സാധ്യമല്ലായിരുന്നു.
പ്രൊഫൈല്‍ ഗ്രിഡ് ദീർഘചതുരാകൃതിയിലാകും ഇനിമുതല്‍ ലഭ്യമാകുക. ക്രോപ് ചെയ്ത പടങ്ങൾ നൽകേണ്ടി വരില്ല. റീൽസിനെ പ്രത്യേകമായി കാണാവുന്ന സൌകര്യം ഉണ്ട്. ലൈക്ക് ചെയ്ത വീഡിയോകള്‍ പ്രത്യേകമായി കാണിക്കുന്ന വിഭാഗമാണിത്. പ്രത്യേക ഫീഡിലാണ് ഈ വീഡിയോകള്‍ കാണാന്‍ കഴിയുക.
വീഡിയോകള്‍ എഡിറ്റ് ചെയ്യാനായുള്ള എഡിറ്റ്‌സ് ആപ്പ് പ്രഖ്യാപിച്ചത് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായിട്ടില്ല. ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ പ്രീ രജിസ്റ്ററേഷൻ ആരംഭിച്ചിട്ടുണ്ട്. മാർച്ച് 13-നാകും ആപ്പ് പുറത്തിറങ്ങുക. ഏതൊക്കെ രാജ്യങ്ങളിലാവും ഇവ ആദ്യം ലഭ്യമാവുക എന്ന് പുറത്തു വിട്ടിട്ടില്ല.
Related News

0 comments